ഭക്ഷണം വിളമ്പി മുകേഷ് അംബാനിയും അനന്ത് അംബാനിയും; ‘അന്ന സേവ’ ചടങ്ങോടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കം

Published : Feb 29, 2024, 07:13 PM IST
ഭക്ഷണം വിളമ്പി മുകേഷ് അംബാനിയും അനന്ത് അംബാനിയും; ‘അന്ന സേവ’ ചടങ്ങോടെ  വിവാഹ ആഘോഷങ്ങൾക്ക് തുടക്കം

Synopsis

ജാംനഗറിലെ റിലയൻസ് ടൗൺഷിപ്പിന് സമീപമുള്ള ജോഗ്വാദ് ഗ്രാമത്തിൽ ഗ്രാമീണർക്ക് പരമ്പരാഗത ഗുജറാത്തി വിഭവങ്ങൾ വിളമ്പാൻ മുകേഷ് അംബാനിയും അനന്ത് അംബാനിയും രാധിക മർച്ചൻ്റും ഉണ്ടായിരുന്നു. 

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. ഗുജറാത്തിലെ ജാംനഗറിൽ പരമ്പരാഗത രീതിയായ  ‘അന്ന സേവ’യോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. ജാംനഗറിലെ റിലയൻസ് ടൗൺഷിപ്പിന് സമീപമുള്ള ജോഗ്വാദ് ഗ്രാമത്തിൽ ഗ്രാമീണർക്ക് പരമ്പരാഗത ഗുജറാത്തി വിഭവങ്ങൾ വിളമ്പാൻ മുകേഷ് അംബാനിയും അനന്ത് അംബാനിയും രാധിക മർച്ചൻ്റും ഉണ്ടായിരുന്നു. 

രാധിക മർച്ചൻ്റിനൊപ്പം മാതാപിതാക്കളായ വീരൻ മർച്ചൻ്റും  ഷൈല മർച്ചൻ്റും അമ്മൂമ്മയും 'അന്ന സേവ'യിൽ പങ്കെടുത്തു. ഗ്രാമത്തിലെ ഏകദേശം 51,000 പ്രദേശവാസികൾക്ക് ഭക്ഷണം നൽകി. അന്നസേവയെ തുടർന്ന് പരമ്പരാഗത നാടോടി സംഗീതവും ചടങ്ങിലെ മുഖ്യ ആകര്ഷണമായിരുന്നു. പ്രശസ്ത ഗുജറാത്തി ഗായകൻ കീർത്തിദൻ ഗാധ്വി തൻ്റെ അസാധാരണമായ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്നു. വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ ഇന്ത്യൻ സംസ്കാരത്തിൻ്റെ മഹത്വം ഉയർത്തിക്കാട്ടുന്ന രീതിയിലായിരിക്കുമെന്നാണ് സൂചന. ഗുജറാത്തിലെ കച്ച്, ലാൽപൂർ എന്നിവിടങ്ങളിൽ നിന്നുള്ള വനിതാ കരകൗശല തൊഴിലാളികൾ നിർമ്മിച്ച പരമ്പരാഗത സ്കാർഫുകള്‍ അതിഥികൾക്ക് സമ്മാനിക്കും.
  
വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിൽ ആരൊക്കെ പങ്കെടുക്കും?

അനന്ത് അംബാനിയുടെ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിൽ ഗൗതം അദാനി, സുനിൽ ഭാരതി മിത്തൽ എന്നിവരുൾപ്പെടെ ഇന്ത്യയിലെ മുൻനിര കോടീശ്വരന്മാർ, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ എന്നിവരുൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു, ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി എന്നിവരും അതിഥി പട്ടികയിൽ ഉൾപ്പെടുന്നു.

മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, അഡോബ് സിഇഒ ശന്തനു നാരായൺ, വാൾട്ട് ഡിസ്നി സിഇഒ ബോബ് ഇഗർ, ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക്, അഡ്‌നോക് സിഇഒ സുൽത്താൻ അഹമ്മദ് അൽ ജാബർ, ഇഎൽ റോത്ത്‌സ്‌ചൈൽഡ് ചെയർ തുടങ്ങിയ രാജ്യാന്തര വ്യവസായ പ്രമുഖരും പട്ടികയിലുണ്ട്. 

PREV
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ