ഇങ്ങനെയും ആഡംബരമോ! അനന്ത് അംബാനിയുടെ വാച്ചിന്റെ വില പുറത്ത്

Published : Oct 11, 2023, 06:37 PM IST
ഇങ്ങനെയും ആഡംബരമോ! അനന്ത് അംബാനിയുടെ വാച്ചിന്റെ വില പുറത്ത്

Synopsis

ഒന്നും രണ്ടും കോടിയല്ല അനന്ത് അംബാനിയുടെ വാച്ചിന്. മുകേഷ് അംബാനിയുടെ ഇളയ മകന്റെ കൈയിലുള്ള വാച്ചിന്റെ വില തപ്പി സൈബർ ലോകം 

ഡംബരം നിറഞ്ഞ ജീവിതശൈലിക്ക് പേരുകേട്ടവരാണ് അംബാനി കുടുംബം. മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ വസതിയായ ആന്റലിയയിലാണ് താമസിക്കുന്നത്. വിനായക ചതുർഥി ആഘോഷത്തോട് അനുബന്ധിച്ച് ആന്റിലിയയിൽ പൂജയും വിരുന്നും ഉണ്ടായിരുന്നു. വ്യവസായ സിനിമ മേഖലയിലെ നിരവധി പ്രമുഖരാണ് അംബാനിയുടെ ക്ഷണം സ്വീകരിച്ച് ആന്റലിയയിൽ എത്തിയത്. രൺവീർ സിംഗ്-ദീപിക പദുക്കോൺ, ഐശ്വര്യ റായ് ബച്ചൻ, ഷാരൂഖ് ഖാൻ, ഷാഹിദ് കപൂർ, സൽമാൻ ഖാൻ തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിനുണ്ടായിരുന്നു. 

ALSO READ: അനന്ത് അംബാനിക്ക് തിരിച്ചടി, റിലയന്‍സ് ബോർഡിലേക്കെടുക്കരുതെന്ന് പ്രോക്സി ഉപദേശകർ

ഗണേശ ചതുർത്ഥി ആഘോഷത്തിന് എത്തിയ അതിഥികളെ മുകേഷും നിതയും അനന്ത് അംബാനിയും സ്വാഗതം ചെയ്യുന്ന വീഡിയോകൾ വൈറലായിരുന്നു. ഓറഞ്ച് നിറത്തിലുള്ള കുർത്തയും എംബ്രോയ്ഡറി ചെയ്ത നെഹ്‌റു ജാക്കറ്റും ധരിച്ച അനന്ത് അംബാനി ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. എന്നാൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് അനന്ത് അണിഞ്ഞ ആഡംബര വാച്ചാണ്. 

വജ്രം പതിച്ച ബ്രേസ്‌ലെറ്റിനൊപ്പം 18 കാരറ്റ് റോസ് ഗോൾഡ് വാച്ചാണ് അനന്ത് അംബാനി ധരിച്ചത്. അതിമനോഹരമായ ഫിക്സഡ് ബെസലിൽ 436 ബാഗെറ്റ്-കട്ട് ഡയമണ്ടുകൾ കൊണ്ട് അലങ്കരിച്ച വാച്ചാണ് ഇത്. 13 കോടി രൂപയാണ് ഇതിന്റെ വില എന്നാണ് റിപ്പോർട്ട്. 

അതേസമയം, അനന്ത് അംബാനിയുടെ ശേഖരത്തിലെ വിലകൂടിയ ഒരേയൊരു വാച്ച് ഇതല്ല, നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ലോഞ്ച് ഇവന്റിന്റെ ദിവസം അനന്ത് അംബാനി അണിഞ്ഞ റിസ്റ്റ് വാച്ചിന്റെ വില 18 കോടിയാണ്. ആഡംബര ബ്രാൻഡായ പതേക്ക് ഫിലിപ്പ് തങ്ങളുടെ  വിവിഐപി ഉപഭോക്താക്കൾക്ക് മാത്രമായി പുറത്തിറക്കിയ വാക്കായിരുന്നു അത്. 

ALSO READ: മുകേഷ് അംബാനി മക്കൾക്ക് എത്ര കൊടുക്കും? ഓരോ മീറ്റിംഗിന്റെയും പ്രതിഫലം ഇതാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം