വൈറലായ പ്രീ വെഡ്ഡിംഗ് കാർഡ് വ്യാജം; അനന്ത് അംബാനിയുടെ വിവാഹം എന്ന്

Published : Jan 17, 2024, 04:10 PM IST
വൈറലായ പ്രീ വെഡ്ഡിംഗ് കാർഡ് വ്യാജം; അനന്ത് അംബാനിയുടെ വിവാഹം എന്ന്

Synopsis

ഈ വൈറൽ വെഡ്ഡിംഗ് കാർഡ്  അടിസ്ഥാനരഹിതമാണെന്നും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ലെന്നും അംബാനി കുടുംബാംഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്

ന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ത് അംബാനിയുടെ വിവാഹ  നിശ്ചയം കഴിഞ്ഞ വർഷം ജനുവരിയിൽ നടന്നിരുന്നു. അന്ന് മുതൽ എന്നാണ് വിവാഹം എന്നുള്ള ചോദ്യങ്ങൾ ഉയർന്നുവരാറുണ്ട്. ഇപ്പോഴിതാ  റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാന്റെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹത്തിന്റെ  പ്രീ-വെഡ്ഡിംഗ് കാർഡ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. എന്നാൽ രസകരമായ കാര്യം അതല്ല, ഈ പ്രീ-വെഡ്ഡിംഗ് കാർഡ് വ്യാജമാണ്. 

വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ മാർച്ച് 1 മുതൽ മാർച്ച് 3 വരെ ജാംനഗറിൽ നടക്കുമെന്നാണ് ഈ കാർഡിൽ പറയുന്നത്. ഈ വൈറൽ വെഡ്ഡിംഗ് കാർഡ്  അടിസ്ഥാനരഹിതമാണെന്നും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ലെന്നും അംബാനി കുടുംബാംഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അംബാനി കുടുംബത്തിൽ നിന്നും വരുന്ന റിപ്പോർട്ട് അനുസരിച്ച് വിവാഹ ആഘോഷങ്ങളെ കുറിച്ച് ചർച്ച നടക്കുന്നുണ്ടെങ്കിലും തീയതികൾ ഒന്നും തന്നെ അന്തിമമായിട്ടില്ല.

ജംഗിൾ തീം പ്രകാരമാണ് പ്രീ വെഡിങ് കാർഡ് ഡിസൈൻ ചെയ്തിരിക്കുന്നത്. മുകേഷ് അംബാനി നിത അംബാനി എന്നിവരുടെ പേരിനൊപ്പം രാധിക മർച്ചന്റിന്റെ മാതാപിതാക്കളുടെ പേരും കാർഡിലുണ്ട്. 

അനന്ത് അംബാനിയുടെ വിവാഹനിശ്ചയം മുകേഷ് അംബാനിയുടെ വസതിയായ ആന്റീലിയിൽ ആണ് നടന്നത്. രാജസ്ഥാനില്‍നിന്നുള്ള വ്യവസായിയും എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ഉടമയുമായ വീരേന്‍ മര്‍ച്ചന്റിന്റെയും ഷൈല മര്‍ച്ചന്റിന്റെയും മകളായ രാധിക മർച്ചന്റിനെയാണ് അനന്ത് അംബാനി വിവാഹം ചെയ്യുക. അംബാനി കുടുംബത്തിൽ മുൻപ് നടന്നിട്ടുള്ള ചടങ്ങുകളിലെല്ലാം സജീവ സാന്നിദ്ധ്യമായിരുന്നു രാധിക. ക്ലാസിക്കൽ ഡാൻസറായ രാധിക ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് എകണോമിക്സിലും പൊളിറ്റിക്സിലും ബിരുദം നേടി. 2017ൽ സെയിൽസ് എക്‌സിക്യൂട്ടീവായി ഇസ്‌പ്രാവ എന്ന സ്വകാര്യ ആഡംബര വില്ലാ ശൃംഖലയിൽ ജോലി ചെയ്തിരുന്നു. 

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്