വീട് തിളങ്ങും; ഏഷ്യന്‍ പെയിന്‍റ്സ് സേഫ് പെയിന്‍റിങ് സര്‍വീസ് കേരളത്തിൽ

By Web TeamFirst Published Nov 15, 2022, 7:12 PM IST
Highlights

ആദ്യാവസാനം തടസ്സങ്ങളില്ലാതെ വീട്ടിലെ ചുവരുകള്‍, ടൈൽസ്, തടി ഉരുപ്പടികള്‍ എന്നിവയ്ക്ക് മേക്കോവര്‍ നൽകുന്ന സേവനമാണ് സേഫ് പെയിന്‍റിങ് സര്‍വീസ്.

വീടിന് ഒരു സമ്പൂര്‍ണ മേക്കോവര്‍ ആണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? വീടിന്‍റെ പെയിന്‍റിങ്, വാട്ടര്‍പ്രൂഫിങ്, വുഡ് പോളിഷിങ്, ഫ്ലോര്‍ കോട്ടിങ് തുടങ്ങിയ ജോലികള്‍ക്ക് ഓരോന്നിനും തൊഴിലാളികളെ ലഭിക്കുമെങ്കിലും മിക്കപ്പോഴും സമ്പൂര്‍ണ മേക്കോവറിന് ഒരാളെ ആശ്രയിക്കുന്നത് എളുപ്പമല്ല. ഇതേ കാരണം കൊണ്ടുതന്നെയാണ് വീടിന്‍റെ പെയിന്‍റിങ് ഒരേസമയം തന്നെ നമ്മളെ ആസ്വദിപ്പിക്കുകയും തലവേദനയാകുകയും ചെയ്യുന്നത്.

അകത്തും പുറത്തുമുള്ള ചുവരുകള്‍, ടൈൽസ്, തടി ഉരുപ്പടികള്‍ എന്നിവയ്ക്ക് പുത്തൻ രൂപം നൽകുന്ന ഏഷ്യന്‍ പെയിന്‍റ്സിന്‍റെ സേഫ് പെയിന്‍റിങ് സര്‍വീസ് ഈ അടുത്താണ് ഏഷ്യന്‍ പെയിന്‍റ്സ് പരിചയപ്പെടുത്തിയത്.

ആദ്യാവസാനം തടസ്സങ്ങളില്ലാതെ വീട്ടിലെ ചുവരുകള്‍, ടൈൽസ്, തടി ഉരുപ്പടികള്‍ എന്നിവയ്ക്ക് മേക്കോവര്‍ നൽകുന്ന സേവനമാണ് സേഫ് പെയിന്‍റിങ് സര്‍വീസ്. വിദഗ്‍ധനായ ഒരു സൂപ്പര്‍വൈസര്‍ മുഴുവൻ ജോലിയും നിയന്ത്രിക്കുന്നതിനാൽ പഴുതുകളില്ലാത്ത സേവനമാണിത്.
സൗന്ദര്യം തുളുമ്പുന്ന ചുവരുകളും തിളങ്ങുന്ന തടി ഉരുപ്പടികളും മിന്നുന്ന ഫ്ളോറിങ്ങും സീലിങ്ങും പരിചയപ്പെടുത്തുന്ന ഈ സേവനം കേരളത്തിലും എത്തിക്കുകയാണ് കമ്പനി. ഇതിനായി വീടുകളെ സ്വപ്‍ന ഭവനങ്ങളാക്കുന്നതിനെക്കുറിച്ച് പരസ്യവും തയാറായി. മലയാളികള്‍ ഏറ്റുപാടുന്ന പരസ്യ ഗാനങ്ങള്‍ അവതരിപ്പിക്കുന്ന സ്ഥിരം ശൈലിയിലാണ് പുതിയ പരസ്യവും.

മോഹിപ്പിക്കുന്ന മേക്ക് ഓവറിന് ലളിതമായ ദൃശ്യം ഭാഷ്യം നൽകുകയാണ് ഏഷ്യന്‍ പെയിന്‍റ്സിന്‍റെ പരസ്യ വീഡിയോ. പൊളിഞ്ഞ ചുവരുകളും അടര്‍ന്ന പെയിന്‍റും തലവേദനയായ ഒരു നൃത്താധ്യാപകന്‍റെ വീട്ടിലാണ് ഏഷ്യന്‍ പെയിന്‍റ്സ് സേഫ് പെയിന്‍റിങ് സര്‍വീസിന്‍റെ മായാജാലം.
നടൻ സൈജു കുറുപ്പാണ് പരസ്യത്തിൽ നൃത്താധ്യാപകനാകുന്നത്. ഏഷ്യന്‍ പെയിന്‍റ്സ് സേഫ് പെയിന്‍റിങ് സര്‍വീസ് ഏറ്റെടുക്കുന്നതോടെ പഴയ പ്രൗഡിയും സൗന്ദര്യവും വീടിന് തിരികെ ലഭിക്കുകയാണ്.

ഏഷ്യന്‍ പെയിന്‍റ്സ് സേഫ് പെയിന്‍റിങ് സര്‍വീസിൽ ഓരോ പ്രോജക്റ്റിലും പ്രത്യേക ടെക്നിക്കൽ അസസ്മെന്‍റ്, വ്യക്തിഗത കളര്‍ കൺസള്‍ട്ടേഷൻ, സുരക്ഷ ഉറപ്പാക്കുന്ന മാനദണ്ഡങ്ങള്‍ എന്നിവയുണ്ട്. 

പരിചയ സമ്പന്നനായ സൂപ്പര്‍വൈസറുടെ കീഴിൽ പ്രൊഫഷണൽ പെയിന്‍റര്‍മാരാണ് ജോലിയെടുക്കുന്നത്.

പുത്തൻ ട്രെൻഡുകള്‍ ഉപയോഗിച്ച് വീടുകള്‍ മേക്കോവര്‍ ചെയ്യാം. ഭിത്തികള്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ള ടെക്സ്ച്വറുകള്‍, ആകര്‍ഷകമായ പാറ്റേണുകളിലെ വാള്‍പേപ്പറുകള്‍, വര്‍ഷങ്ങള്‍ നീണ്ടുനിൽക്കുന്ന വാട്ടര്‍പ്രൂഫിങ്, ആഢംബരവും പ്രൗഢിയും നിറയുന്ന തടി ഉരുപ്പടികളുടെ ഫിനിഷ് എന്നിവ ഏഷ്യന്‍ പെയിന്‍റ്സ് സേഫ് പെയിന്‍റിങ് ടീം ഉറപ്പാക്കുന്നു.

കുടുംബങ്ങള്‍ക്ക് മനോഹരവും സൗകര്യപ്രദവുമായ വീടുകള്‍ ഒരുക്കുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യമെന്ന് ഏഷ്യന്‍ പെയിന്‍റ്സ് എം.ഡിയും സി.ഇ.ഒയുമായ അമിത് സിംഗ്ലെ പറയുന്നു.

"ഒരു വീട് പുതുക്കിപ്പണിയുക എന്നത് പ്രയാസമേറിയ കാര്യമാണ്. അവിടെയാണ് ഏഷ്യന്‍ പെയിന്‍റ്സ് വിശ്വാസ്യത ഉറപ്പിക്കുന്നതും മികച്ച ഉൽപ്പന്നങ്ങളും സേവനങ്ങളും കാഴ്ച്ചവച്ച് പ്രതീക്ഷകള്‍ക്ക് അനുസരിച്ച് വീടിന്‍റെ ഭംഗി ഇരട്ടിയാക്കുന്നതും. കേരളത്തിലെ കുടുംബങ്ങള്‍ക്ക് ചുമര്‍ പെയിന്‍റിങ്, വാട്ടര്‍പ്രൂഫിങ്, വുഡ് പോളിഷ്, ഫ്ളോര്‍ കോട്ടിങ് തുടങ്ങിയവ അങ്ങേയറ്റം ശ്രദ്ധയോടെ സുരക്ഷിതവും വ്യത്യസ്തവുമായ സേവനം ഉറപ്പുവരുത്തുകയാണ് ഏഷ്യന്‍ പെയിന്‍റ്സിന്‍റെ സേഫ് പെയിന്‍റിങ് സര്‍വീസ്" അമിത് സിംഗ്ലെ കൂട്ടിച്ചേര്‍ത്തു.

ഏഷ്യന്‍ പെയിന്‍റ്സ് സേഫ് പെയിന്‍റിങ് തെരഞ്ഞെടുക്കുന്നത് വളരെ എളുപ്പമാണ്. ഓൺലൈനിൽ വളരെ ലളിതമായ ഈ ഫോം പൂരിപ്പിക്കാം. അധികം വൈകാതെ നിങ്ങലെ ഒരു ഏഷ്യന്‍ പെയിന്‍റ്സ് അസോസിയേറ്റ് തിരികെ വിളിക്കും; നിങ്ങളുടെ സംശയങ്ങള്‍ ദൂരികരിക്കും. അടുത്തത് ഏഷ്യന്‍ പെയിന്‍റ്സിന്‍റെ വിഖ്യാതമായ നിറക്കൂട്ടുകളിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട നിറങ്ങള്‍ തെരഞ്ഞെടുക്കുകയാണ്. ഈ ഘട്ടം പൂര്‍ത്തിയായി കഴിഞ്ഞാൽ സേഫ് പെയിന്‍റിങ് ടീം നിങ്ങളുടെ ചുവരുകളിലും ഫര്‍ണീച്ചറുകളിലും പ്ലാസ്റ്റിക് കൊണ്ടു പൊതിഞ്ഞ് ജോലിക്ക് തയാറെടുക്കും. കൃത്യമായ സമയത്തിനുള്ളിൽ ജോലി പൂര്‍ത്തിയാക്കുകയും വീടും ചുവരുകളും സാനിറ്റൈസ് ചെയ്യുകയും ചെയ്യുന്നതോടെ സ്വപ്നഭവനത്തിലേക്ക് വീണ്ടും നിങ്ങള്‍ക്ക് ചുവടുവെക്കാം.
 

click me!