തിരുവനന്തപുരത്ത് വീട് വാങ്ങാം! മാർച്ച് 1, 2 തീയതികളിൽ ഏഷ്യാനെറ്റ് ന്യൂസ് റിയാലിറ്റി ഉത്സവ്

Published : Feb 22, 2025, 02:28 PM ISTUpdated : Feb 22, 2025, 03:57 PM IST
തിരുവനന്തപുരത്ത് വീട് വാങ്ങാം! മാർച്ച് 1, 2 തീയതികളിൽ ഏഷ്യാനെറ്റ് ന്യൂസ് റിയാലിറ്റി ഉത്സവ്

Synopsis

100-ൽ അധികം പ്രോപ്പർട്ടികളിൽ നിന്നും ഇഷ്ട ഭവനം തെരഞ്ഞെടുക്കാം. 42 ലക്ഷം രൂപ മുതൽ ബജറ്റിലുള്ള വീടുകൾ, 20-ൽ അധികം ബിൽഡർമാർ...

തിരുവനന്തപുരത്ത് നിങ്ങളൊരു വീട് വാങ്ങിക്കുവാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഈ ഇവൻറ് നിങ്ങൾ അറിയാതെ പോവരുത്!

ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന റിയാലിറ്റി ഉത്സവ്‌, March 1, 2 തീയതികളിൽ. തിരുവനന്തപുരത്തെ O by Tamara യിൽ  നടക്കുന്ന ഈ എക്സ്പോയിൽ ഇരുപത്തിയഞ്ചിൽ അതികം മേജർ ബിൽഡേഴ്‌സ് അവരുടെ 100 ലധികം പ്രോപ്പർട്ടികൾ അവതരിപ്പിക്കും.

ലോകത്തെ അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച നമ്മുടെ തിരുവനന്തപുരത്ത് മനസ്സിനിണങ്ങിയ വീട് സ്വന്തമാക്കാൻ ഇനി അലയേണ്ട. 

സ്വന്തമായി വീട് ആഗ്രഹിക്കുന്നവർക്ക് വെറും 42 ലക്ഷം രൂപ മുതൽ 8 കോടിയിലധികം രൂപ വരെ വില വരുന്ന വീടുകളിൽ നിന്ന് ഇഷ്ടത്തിനൊത്ത വീട് തിരഞ്ഞെടുക്കാം. തലസ്ഥാനത്ത് ലഭ്യമായ വീടുകളുടെയും പുതിയ ലോ‍ഞ്ചുകളുടെയും വിവരങ്ങൾ നേരിട്ട് ബിൽ‍ഡർമാരോട് ചോദിച്ചറിയാം. അതും സ്പെഷ്യൽ സ്പോട്ട് ബുക്കിംഗ് ഓഫറുകളും മറ്റനേകം ഡിസ്‌കൗണ്ടുകളോടും കൂടെ.

തിരുവനന്തപുരത്തെ മേജർ ബിൽഡേഴ്സും, ഒപ്പം ബാങ്കിങ് പാർട്ട്ണേഴ്‌സും ചേരുമ്പോൾ ഹോം ലോണിനെ കുറിച്ചും പേപ്പർവർക്കുളെ കുറിച്ചും അറിയാനായിയുള്ള ഏറ്റവും നല്ല അവസരമാകും.  ചുരുക്കി പറഞ്ഞാൽ റിയൽട്ടി ഉത്സവ് അക്ഷരാർത്ഥത്തിൽ ഒരു ഉത്സവം തന്നെയാക്കും!

2030 ആകുന്നതോടെ 35 ലക്ഷത്തിന് മുകളിലായിരിക്കും തിരുവനന്തപുരത്തെ ജനസംഖ്യ എന്നാണ് കണക്കുകൾ. ലുലു ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, ടെക്നോപാർക്ക്, വിഴിഞ്ഞം തുറമുഖം എന്നിങ്ങനെ വലിയ വ്യവസായ, തൊഴിൽ അവസരങ്ങളുള്ള ട്രിവാൻഡ്രം പോലെ ഫാസ്റ്റ്  ഡെവലപ്പിംഗ് ആൻഡ് ഹൈ ഫ്യൂച്ചർ പൊട്ടെൻഷ്യൽ ഉള്ളൊരു സിറ്റിയിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപമെന്ന നിലയിൽ ഇപ്പോഴത്തെ പർച്ചേസുകൾ ഭാവിയിലേക്ക് ഗുണം ചെയ്യും.

നിങ്ങളുടെ എല്ലാ സംശയങ്ങളും സ്പോട്ടിൽ തന്നെ ക്ലിയർ ചെയ്യുവാനും നിങ്ങളുടെ മനസ്സിനും ബഡ്ജറ്റിനും ഇണങ്ങിയതുമായൊരു വീട് തിരഞ്ഞെടുക്കുവാനും റിയാലിറ്റി ഉത്സവ് തീർച്ചയായും നിങ്ങളെ സഹായിക്കും!

ഏഷ്യാനെറ്റ് ന്യൂസ് Realty Utsav-ൽ ഫ്രീ ആയി രജിസ്റ്റർ ചെയ്യാൻ സ്‌ക്രീനിൽ കാണുന്ന QR കോഡ് സ്കാൻ ചെയ്യാം.
 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ