നിക്ഷേപിക്കാം ഉയർന്ന പലിശയ്ക്ക്; നിരക്കുകൾ ഉയർത്തി ഈ ബാങ്ക്

By Web TeamFirst Published Oct 1, 2022, 6:08 PM IST
Highlights

ആർബിഐ പലിശ നിരക്ക് ഉയർത്തിയതോടു കൂടി നിക്ഷേപക നിരക്കുകൾ ഉയർത്തി വിവിധ ബാങ്കുകൾ. ഈ ബാങ്ക് ഫിക്സഡ് ഡെപോസിറ്റിന് കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്നു 

ദില്ലി: പണപ്പെരുപ്പത്തെ തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് ഉയർത്തിയതിന് പിന്നാലെ രാജ്യത്തെ പൊതുമേഖലാ സ്വകാര്യ ബാങ്കുകൾ നിക്ഷേപ വായ്പാ പലിശ നിരക്കുകൾ ഉയർത്തി തുടങ്ങി. സ്വകാര്യ മേഖലയിലെ വായ്പാദാതാക്കളായ ആക്‌സിസ് ബാങ്ക് രണ്ട്  കോടിയിൽ താഴെയുള്ള ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ഉയർത്തി.  ഒക്ടോബർ 1 മുതൽ അതായത് ഇന്ന് മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. 

Read Also: ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധന; സെപ്തബറിലെ കണക്കുകൾ പുറത്ത്

ഇന്നലെയാണ് ആർബിഐ റിപ്പോ നിരക്ക് 50 ബേസിസ് പോയിൻറ് വർദ്ധിപ്പിച്ച് 5.90 ശതമാനം ആക്കിയത്. ആർബിഐയുടെ തീരുമാനത്തിന് പിന്നാലെ ആക്‌സിസ് ബാങ്ക് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ആർബിഎൽ ബാങ്ക് എന്നീ ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. ആക്‌സിസ് ബാങ്ക് 15 മാസം മുതൽ 2 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.15 ശതമാനം പലിശ നിരക്കും മുതിർന്ന പൗരന്മാർക്ക് 6.90 ശതമാനം  പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു.

ആക്‌സിസ് ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ് പലിശ നിരക്കുകൾ

ഏഴ് ദിവസം മുതൽ  29 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് ആക്‌സിസ് ബാങ്ക്  2.75 ശതമാനം പലിശ നൽകും. ഒരു മാസം മുതൽ മൂന്ന് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.25 ശതമാനമാണ് പലിശ നിരക്ക്. മൂന്ന് മാസം മുതൽ ആറ് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക്  3.75 ശതമാനം പലിശ ലഭിക്കും.  ആറ് മാസം മുതൽ ഒൻപത് മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്  4.65 ശതമാനമാണ് പലിശ.  ഒൻപത് മാസം മുതൽ ഒരു  വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശ ലഭിക്കും. ഒരു  വർഷം മുതൽ രണ്ട് വര്ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.45% ശതമാനം പലിശ  ലഭിക്കും.  2 വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള ടേം നിക്ഷേപങ്ങൾക്ക് 5.70 ശതമാനമാണ് പലിശ. അഞ്ച് മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് നിലവിൽ 5.75 ശതമാനമാണ് പലിശ നിരക്ക്.

Read Also: അടൽ പെൻഷൻ യോജനയിൽ നിന്നും നികുതിദായകർ പുറത്ത്; മാറ്റം ഇന്ന് മുതൽ

click me!