നാളെ ബാങ്ക് അവധി, എന്നാൽ ഈ നഗരങ്ങളിൽ നാളെ ബാങ്കുകൾ പ്രവർത്തിക്കും

By Web TeamFirst Published Aug 8, 2022, 2:22 PM IST
Highlights

കേരളത്തിലെ ഈ നഗരങ്ങൾ ഉൾപ്പടെ രാജ്യത്തെ ചില നഗരങ്ങളിലെ ബാങ്കുകൾ നാളെ തുറന്ന് പ്രവർത്തിക്കും. വിശദാംശങ്ങൾ അറിയാം. 

ദില്ലി: ഇന്ത്യയിലെ പല നഗരങ്ങളിലും മുഹറം പ്രമാണിച്ച് നാളെ ഓഗസ്റ്റ് 9  ചൊവ്വാഴ്ച ബാങ്ക് അവധിയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ നാളെ ബാങ്ക് അവധിയാണെന്നുള്ള വിവരം നൽകിയിട്ടുണ്ട്. എന്നാൽ രാജ്യം മുഴുവൻ നാളെ ബാങ്കുകൾ അടച്ചിടില്ല ചില നഗരങ്ങളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും. ഏതൊക്കെ നഗരങ്ങളിലാണ് നാളെ ബാങ്കുകൾ തുറക്കുക, ഏതൊക്കെ നഗരങ്ങളിലാണ് നാളെ ബാങ്കുകൾ അടച്ചിടുക എന്നുള്ള വിശദാംശങ്ങൾ അറിഞ്ഞിരിക്കാം. 

Read Also: നിക്ഷേപകർക്ക് സന്തോഷിക്കാം; കാനറാബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ് പലിശ ഉയർത്തി.

നിത്യ ജീവിതത്തിൽ ബാങ്ക് ഇടപാടുകൾ നടത്തുന്നവരാണ് ഭൂരിഭാഗം പേരും. വായ്പ വാങ്ങാനോ, നിക്ഷേപം നടത്താനോ മറ്റു ഇഎംഐ പേയ്‌മെന്റുകൾക്കോ ബാങ്കുകളിൽ എത്തുന്നവർ കുറവല്ല. എന്നാൽ നാളെ ബാങ്ക് തുറന്നു പ്രവർത്തിക്കുമോ ഇല്ലേ എന്നറിയാതെ പേയ്‌മെന്റുകൾ നാളേക്ക് മാറ്റിവെക്കാതെ ഇരിക്കുക. 

രാജ്യത്ത്, ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ലഖ്‌നൗ, ബംഗളൂരു, ഭോപ്പാൽ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നാളെ ബാങ്കുകൾ അടച്ചിരിക്കും. അതേസമയം, ഭുവനേശ്വർ, ചണ്ഡീഗഡ്, ഗാംഗ്‌ടോക്ക്, ഗുവാഹത്തി, ഇംഫാൽ, ജമ്മു, കൊച്ചി, പനാജി, ഷില്ലോങ്, ഷിംല, തിരുവനന്തപുരം എന്നെ നഗരങ്ങളിൽ നാളെ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും. 

Read Also: 'ധൈര്യമുണ്ടെങ്കിൽ പൊതു സംവാദത്തിന് വരൂ'; ട്വിറ്റർ സിഇഒയെ വെല്ലുവിളിച്ച് ഇലോൺ മസ്‌ക്

രക്ഷാബന്ധൻ, സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഗസ്റ്റ് 11, ഓഗസ്റ്റ് 12, ഓഗസ്റ്റ് 15 തീയതികളിലും ബാങ്കുകൾക്ക് അവധിയായിരിക്കും. ചില നഗരങ്ങളിൽ, രക്ഷാബന്ധൻ ഓഗസ്റ്റ് 11-ന് ആഘോഷിക്കുമ്പോൾ മറ്റു പലയിടത്തും ഓഗസ്റ്റ് 12-നാണ് ആഘോഷിക്കുന്നത്. ഡൽഹി, ചെന്നൈ, കൊൽക്കത്ത, മുംബൈ ഉൾപ്പെടെയുള്ള മുൻനിര മെട്രോകളിൽ രക്ഷാബന്ധൻ ദിനത്തിൽ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും. അഹമ്മദാബാദ്, ഭോപ്പാൽ, ഡെറാഡൂൺ, ജയ്പൂർ, ഷിംല എന്നീ നഗരങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കും. കാൺപൂരിലും ലഖ്‌നൗവിലും ഓഗസ്റ്റ് 12-ന് ബാങ്കുകൾ  അടച്ചിടും. 

click me!