കേരളത്തിൽ ഏറ്റവും കൂടുതൽ ബാങ്ക് അവധിയുള്ളത് സെപ്റ്റംബറിൽ; 2025 ലെ മൊത്തം അവധി ദിവസങ്ങൾ അറിയാം

Published : Mar 15, 2025, 12:19 PM ISTUpdated : Mar 15, 2025, 12:24 PM IST
കേരളത്തിൽ ഏറ്റവും കൂടുതൽ ബാങ്ക് അവധിയുള്ളത് സെപ്റ്റംബറിൽ; 2025 ലെ മൊത്തം അവധി ദിവസങ്ങൾ അറിയാം

Synopsis

ബാങ്കുകളിലെത്തി സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർ ബാങ്ക് അവധിയെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.


പുതുവർഷം ആരംഭിക്കുമ്പോൾ തന്നെ റിസർവ് ബാങ്ക് രാജ്യത്തെ പ്രാദേശിക അവധിക ഉൾപ്പടെ കണക്കിലെടുത്ത് രാജ്യത്തെ ബാങ്കുകളുടെ അവധി പട്ടികപ്പെടുത്താറുണ്ട്. മതപരമായ ഉത്സവങ്ങളും സാംസ്കാരിക ആഘോഷങ്ങളും ഉൾപ്പടെ ഈ അവധി പട്ടികയിൽ ഉൾപ്പെടും. കൂടാതെ, ഓരോ മാസത്തിലെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും എല്ലാ ഞായറാഴ്ചയും ബാങ്ക് അവധി ആയിരിക്കും. ഈ ദിവസങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കുന്നതിനാൽ  ഉപഭോക്താക്കൾക്ക് ബാങ്കുകളിലെത്തി ഇടപാടുകൾ നടത്താൻ സാധിക്കില്ല. 

ബാങ്കുകളിലെത്തി സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർ ബാങ്ക് അവധിയെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം സമയബന്ധിതമായി ചെയ്തു തീർക്കേണ്ട സാമ്പത്തിക ഇടപാടുകൾ ബാങ്ക് അവധി ദിവസം ചെയ്യാൻ പ്ലാൻ ചെയ്താൽ അബദ്ധമാകും. അതിനാൽ ബാങ്ക് ഏതൊക്കെ ദിവസങ്ങളിൽ അടഞ്ഞു കിടക്കുമെന്ന് മനസിലാക്കണം. വിവിധ ദേശീയ, പ്രാദേശിക അവധികൾ കാരണം കേരളത്തിൽ 2025 ൽ എത്ര ബാങ്ക് അവധികൾ ഉണ്ടെന്ന് പരിശോധിക്കാം 

2025 ജനുവരി

ജനുവരി 01 - ബുധനാഴ്ച - പുതുവത്സര ദിനം
ജനുവരി 02 - വ്യാഴാഴ്ച - മന്നം ജയന്തി
ജനുവരി 11 - രണ്ടാം ശനിയാഴ്ച
ജനുവരി 14 - ചൊവ്വാഴ്ച - പൊങ്കൽ
ജനുവരി 25 - നാലാമത്തെ ശനി
ജനുവരി 26 - ഞായറാഴ്ച - റിപ്പബ്ലിക് ദിനം

2025 ഫെബ്രുവരി

ഫെബ്രുവരി 08 - ശരണ്ടാം ശനിയാഴ്ച
ഫെബ്രുവരി 22 - നാലാമത്തെ ശനി
ഫെബ്രുവരി 26 - ബുധനാഴ്ച - മഹാ ശിവരാത്രി

2025 മാർച്ച്

മാർച്ച് 08 - രണ്ടാം ശനിയാഴ്ച
മാർച്ച് 22 - നാലാമത്തെ ശനി
മാർച്ച് 31 - തിങ്കളാഴ്ച - ഇദുൽ ഫിത്തർ

2025 ഏപ്രിൽ

ഏപ്രിൽ 12 - രണ്ടാം ശനിയാഴ്ച
ഏപ്രിൽ 14 - തിങ്കളാഴ്ച - വിഷു
ഏപ്രിൽ 18 - വെള്ളിയാഴ്ച - ദുഃഖവെള്ളി
ഏപ്രിൽ 20 - ഞായറാഴ്ച - ഈസ്റ്റർ 
ഏപ്രിൽ 26 - നാലാമത്തെ ശനി

2025 മെയ്

മെയ് 01 - വ്യാഴാഴ്ച - മെയ് ദിനം
മെയ് 10 - രണ്ടാം ശനിയാഴ്ച
മെയ് 24 - നാലാമത്തെ ശനി

2025 ജൂൺ

ജൂൺ 07 - ശനിയാഴ്ച - ഇദുൽ അദ
ജൂൺ 14 - രണ്ടാം ശനിയാഴ്ച
ജൂൺ 28 - നാലാമത്തെ ശനി

2025 ജൂലൈ

ജൂലൈ 12 - രണ്ടാം ശനിയാഴ്ച 
ജൂലൈ 26 - നാലാമത്തെ ശനി

2025 ഓഗസ്റ്റ്

ഓഗസ്റ്റ് 15 - വെള്ളിയാഴ്ച - സ്വാതന്ത്യദിനം
ഓഗസ്റ്റ് 28 - വ്യാഴാഴ്ച - അയ്യങ്കാളി ജയന്തി

2025 സെപ്റ്റംബർ

സെപ്റ്റംബർ 08 - തിങ്കളാഴ്ച - ഓണം
സെപ്റ്റംബർ 09 - ചൊവ്വാഴ്ച - തിരുവോണം
സെപ്റ്റംബർ 10 - ബുധനാഴ്ച - മൂന്നാം ഓണം
സെപ്റ്റംബർ 11 - വ്യാഴാഴ്ച - നാലാം ഓണം
സെപ്റ്റംബർ 14 - ഞായറാഴ്ച - ജന്മാഷ്ടമി
സെപ്റ്റംബർ 21 - ഞായറാഴ്ച - ശ്രീനാരായണ ഗുരു ജയന്തി
സെപ്റ്റംബർ 25 - വ്യാഴാഴ്ച - മഹാനവമി
സെപ്റ്റംബർ 26  വെള്ളിയാഴ്ച - വിജയദശമി

2025 ഒക്ടോബർ

ഒക്ടോബർ 02 - വ്യാഴാഴ്ച - മഹാത്മാഗാന്ധി ജയന്തി
ഒക്ടോബർ 10 - രണ്ടാം ശനിയാഴ്ച
ഒക്ടോബർ 25 - നാലാമത്തെ ശനി

2025 നവംബർ

നവംബർ 01 - ശനിയാഴ്ച - കേരള രൂപീകരണ ദിനം
നവംബർ 08 - രണ്ടാം ശനിയാഴ്ച
നവംബർ 22 - നാലാമത്തെ ശനി

2025 ഡിസംബർ

ഡിസംബർ 06 - രണ്ടാം ശനിയാഴ്ച 
ഡിസംബർ 25 - വ്യാഴാഴ്ച - ക്രിസ്മസ് 
ഡിസംബർ 27 - നാലാമത്തെ ശനി

PREV
click me!

Recommended Stories

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; പ്രവാസികള്‍ പണം നാട്ടിലേക്ക് അയയ്ക്കാന്‍ ഏറ്റവും നല്ല സമയം ഏത്?
'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി