സേവിം​ഗ്സ് അക്കൗണ്ട് ജോയിൻ്റായി തുടങ്ങിയോ? പ്രയോജനങ്ങൾ അറിയാം

Published : May 04, 2025, 07:54 PM ISTUpdated : May 05, 2025, 12:52 PM IST
സേവിം​ഗ്സ് അക്കൗണ്ട് ജോയിൻ്റായി തുടങ്ങിയോ? പ്രയോജനങ്ങൾ അറിയാം

Synopsis

ഒരു ജോയിൻറ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന്റെ പ്രാധാന്യം എന്തൊക്കെയാണെന്ന് പരിശോധിക്കാം

വിവാഹം കഴിഞ്ഞ ദമ്പതികൾ എങ്ങനെയാണ് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാറുള്ളത്? ഒരുമിച്ച് ഒരു കുടുംബം മുന്നോട്ടുകൊണ്ടുപോകുന്നതിൽ സാമ്പത്തിക സന്തുലിതാവസ്ഥ അതി പ്രധാനമാണ്. വിവാഹ ശേഷം ഒരു ബാങ്ക് അക്കൗണ്ട് ഒന്നിച്ച് തുടങ്ങുന്നതിൻ്റെ നേട്ടങ്ങൾ എന്തൊക്കെയെന്ന് ആലോചിച്ചിട്ടുണ്ടോ? ഒരു ജോയിൻറ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന്റെ പ്രാധാന്യം എന്തൊക്കെയാണെന്ന് പരിശോധിക്കാം

എന്താണ് ജോയിന്റ് സേവിംഗ്സ് അക്കൗണ്ട്?

പങ്കാളിയുമായി ചേർന്ന് ആരംഭിക്കുന്നതാണ് ജോയിന്റ് സേവിംഗ്സ് അക്കൗണ്ട്. സേവിംഗ്സ് അക്കൗണ്ടുകൾ നൽകുന്ന എല്ലാ ബാങ്കുകളും, ജോയിന്റ് അക്കൗണ്ട് തുറക്കാൻ അനുവദിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമം അനുസരിച്ച്, ഒരു അക്കൗണ്ട് സംയുക്തമായി പങ്കിടാൻ കഴിയുന്ന അക്കൗണ്ട് ഉടമകളുടെ എണ്ണത്തിൽ നിയന്ത്രണമില്ല. അതേ സമയം   ചില ബാങ്കുകൾ ജോയിന്റ് അക്കൗണ്ട് ഉടമകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തുന്നു.

ജോയിന്റ് സേവിംഗ്സ് അക്കൗണ്ടിന്റെ പ്രയോജനങ്ങൾ

1)  അക്കൗണ്ട് ഉടമകൾക്ക് കൂട്ടായി തീരുമാനങ്ങൾ എടുക്കാം
2) രണ്ട് ഹോൾഡർമാർക്കും ഫണ്ടുകളിലേക്ക് ആക്‌സസ് ഉണ്ട്.
3)ജോയിന്റ്  അക്കൗണ്ടുകൾ സാധാരണയായി വ്യക്തിഗത അക്കൗണ്ടുകളേക്കാൾ ഉയർന്ന പലിശ നിരക്ക് നൽകുന്നു .
4) സംയുക്ത നിക്ഷേപങ്ങൾക്കും മറ്റ് സാമ്പത്തിക ഇടപാടുകൾക്കും  ജോയിന്റ് അക്കൗണ്ടുകൾ ഉപയോഗിക്കാം.
5) നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും സാമ്പത്തിക കാര്യങ്ങൾ ട്രാക്ക് ചെയ്യാനുള്ള ഒരു ലളിതമായ മാർഗമാണ്  ജോയിന്റ് അക്കൗണ്ട്.
6) മിക്ക ബാങ്കുകളും  ജോയിന്റ് അക്കൗണ്ടുകളിൽ ഓരോ ഹോൾഡർക്കും ഡെബിറ്റ് കാർഡുകളും ചെക്ക് ബുക്കുകളും പോലുള്ള   ആനുകൂല്യങ്ങളും നൽകുന്നു.

ജോയിന്റ്  അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ
 
എസ്ബിഐ, ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി, ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക്, യെസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, ആർബിഎൽ ബാങ്ക്, ഡിബിഎസ്, ഇൻഡസ്ഇൻഡ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നിവ ജോയിന്റ് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളാണ്.

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ