25,000 രൂപയിൽ കൂടുതൽ പിൻവലിക്കരുത്, ഈ ബാങ്കിന്റെ ഉപഭോക്താക്കൾക്ക് നിർദേശം നൽകി ആർബിഐ

Published : Feb 26, 2025, 04:44 PM IST
25,000  രൂപയിൽ കൂടുതൽ പിൻവലിക്കരുത്, ഈ ബാങ്കിന്റെ ഉപഭോക്താക്കൾക്ക് നിർദേശം നൽകി ആർബിഐ

Synopsis

മുംബൈ ആസ്ഥാനമായുള്ള ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഇനി അവരുടെ അക്കൗണ്ടുകളിൽ നിന്ന് 25,000 മാത്രമേ പിൻവലിക്കാൻ കഴിയൂ

മുംബൈ: ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിന് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി റിസർവ് ബാങ്ക്. ബാങ്കിൽ നിന്നും പിൻവലിക്കുന്ന തുകയുടെ കാര്യത്തിലും പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. ബാങ്കിലെ നിക്ഷേപകന് 25,000 രൂപ വരെ മാത്രമേ പിൻവലിക്കാൻ കഴിയൂ. ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്ക് തുടർച്ചയായ സാമ്പത്തിക നഷ്ടം നേരിടുന്നതിനാലാണ് ആർബിഐയുടെ ഈ നടപടി. 

മുംബൈ ആസ്ഥാനമായുള്ള ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഇനി അവരുടെ അക്കൗണ്ടുകളിൽ നിന്ന് 25,000 മാത്രമേ പിൻവലിക്കാൻ കഴിയൂ. നാളെ മുതലായിരിക്കും  ആർബിഐയുടെ ഈ നിർദേശം പ്രാബല്യത്തിൽ വരിക 

ആർ‌ബി‌ഐയുടെ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും

സാമ്പത്തിക പ്രതിസന്ധി കാരണം ന്യൂ ഇന്ത്യ സഹകരണ ബാങ്കിനെ അടുത്ത ആറ് മാസത്തേക്ക് പ്രവർത്തിക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്.
തുടക്കത്തിൽ, ആർ‌ബി‌ഐ നിക്ഷേപകരെ പിന്വലിക്കുന്നതിൽ നിന്നും വിലക്കിയിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ വന്ന നിർദേശപ്രകാരം ഇപ്പോൾ 25,000 വരെ പിൻവലിക്കാം .
ബാങ്കിന്റെ നിക്ഷേപകരെ എടുക്കുമ്പോൾ, 50% ത്തിലധികം പേർക്കും അവരുടെ മുഴുവൻ ബാലൻസും പിൻവലിക്കാൻ കഴിയും, കാരണം അവരുടെ നിക്ഷേപം 25,000 രൂപയിൽ താഴെയാണ്.

ആർ‌ബി‌ഐ ഏർപ്പെടുത്തിയ മറ്റ് നിയന്ത്രണങ്ങൾ

പിൻവലിക്കൽ പരിധികൾക്ക് പുറമേ,  ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിന് ഏർപ്പെടുത്തിയ പുതിയ നിയന്ത്രങ്ങൾ 

പുതിയ വായ്പകൾ അനുവദിക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്

പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട് 

ഇടപാടുകൾ നടത്തുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട് 


 .

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്
റഷ്യന്‍ വിപണി പിടിക്കാന്‍ ഇന്ത്യ; മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നീക്കം