EMI : ഇ‌എം‌ഐകൾ ഉയരും; പലിശ നിരക്ക് ഉയർത്തി ബാങ്ക് ഓഫ് ബറോഡ

Published : Jul 11, 2022, 06:24 PM IST
EMI : ഇ‌എം‌ഐകൾ ഉയരും; പലിശ നിരക്ക് ഉയർത്തി ബാങ്ക് ഓഫ് ബറോഡ

Synopsis

ബാങ്ക് ഓഫ് ബറോഡ വായ്പാ നിരക്കുകൾ വർധിപ്പിക്കും. പുതുക്കിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും.

മുംബൈ:  ചില പ്രത്യേക കാലാവധികളിലെ വായ്പകളുടെ പലിശ നിരക്കുകൾ ഉയർത്തി ബാങ്ക് ഓഫ് ബറോഡ. എംസിഎൽആർ 10 മുതൽ 15 ബേസിസ് പോയിന്റ് വരെ ഉയർത്തിയിട്ടുണ്ട്.  പുതിയ നിരക്കുകൾ ജൂലൈ 12 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ വ്യക്തിഗത വായ്പകളുടെയും വാഹന വായ്പകളുടെയും ഭവന വായ്പകളുടെയും ഇ‌എം‌ഐകൾ ഉയരും. 

ഒറ്റരാത്രി, ഒരു മാസം കാലയളവിൽ വരുന്ന വായ്പകളുടെയെല്ലാം എംസിഎൽആർ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. അതേസമയം, 1 വർഷത്തെക്കുള്ള വായ്പകളുടെ എംസിഎൽആർ നിലവിലെ 7.50 ശതമാനത്തിൽ നിന്ന് 7.65 ശതമാനമായി ഉയരും. ആറ് മാസത്തെ കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ  നിലവിലെ 7.35 ശതമാനത്തിൽ നിന്ന് 7.45 ശതമാനമായി ഉയരും. മൂന്ന് മാസത്തെ കാലാവധിയുള്ള വായ്പകൾക്ക് എംസിഎൽആർ നിലവിലെ 7.25 ശതമാനത്തിൽ നിന്ന് 7.35 ശതമാനമായി ഉയരും. 

കാർ ലോണുകളിൽ, നിലവിൽ, ഇലക്ട്രിക് വാഹനങ്ങൾക്കും പുതിയ കാറുകൾക്കും വേണ്ടിയുള്ള വായ്പയുടെ പലിശ നിരക്ക് 7.70% മുതൽ 10.95% വരെയാണ്. ഇരുചക്രവാഹന വായ്പകൾക്ക് 11.95% പലിശ നിരക്ക് ഈടാക്കുന്നുണ്ട്. ഇന്ന് ഓഹരി വിപണിയിൽ ബാങ്ക് ഓഫ് ബറോഡ ഓഹരികൾ 3.7 ശതമാനം ഉയർന്ന് 109.55 രൂപയിൽ ക്ലോസ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

ജോലി നഷ്ടപ്പെട്ടോ? ആത്മവിശ്വാസം കൈവിടേണ്ട; അതിജീവിക്കാന്‍ ഇതാ 12 മാസത്തെ സാമ്പത്തിക രൂപരേഖ
ജോലി മാറുന്നവര്‍ ശ്രദ്ധിക്കുക; പഴയ പി.എഫ് തുക മാറ്റിയില്ലെങ്കില്‍ നഷ്ടം ലക്ഷങ്ങള്‍!