നോട്ടെണ്ണി കൈ കഴച്ച് ബാങ്ക് ജീവനക്കാർ; മുട്ടൻ പണി നൽകി ഈ കോടീശ്വരൻ

Published : Oct 28, 2023, 06:16 PM IST
നോട്ടെണ്ണി കൈ കഴച്ച് ബാങ്ക് ജീവനക്കാർ; മുട്ടൻ പണി നൽകി ഈ കോടീശ്വരൻ

Synopsis

പണം പിൻവലിച്ചതിന് ശേഷം അത് ബാങ്ക് ജീവനക്കാർ കൈകൊണ്ട് എണ്ണണമെന്ന് ശഠിച്ചു. പണം എണ്ണി തിട്ടപ്പെടുത്താൻ ബാങ്കിലെ ടീമിന് ഏകദേശം രണ്ട് മണിക്കൂർ വേണ്ടിവന്നു.

ണം കൈകൊണ്ട് എന്നി തിട്ടപ്പെടുത്തുന്നതിനേക്കാൾ എളുപ്പവും വ്യക്തതയും ഉണ്ടാകുക അത് മെഷീനിൽ എണ്ണുന്നതായിരിക്കും. പ്രത്യേകിച്ച് അത് കോടികണക്കിന് രൂപയാണെങ്കിൽ. എന്നാൽ ഒരു ഉപഭോക്താവ് പണം പിൻവലിച്ചതിന് ശേഷം അത് ബാങ്ക് ജീവനക്കാർ കൈകൊണ്ട് എണ്ണണമെന്ന് ശഠിച്ചു. അതും ഒന്നും രണ്ടും രൂപയല്ല  6.5 കോടി രൂപ! എന്താണ് സംഭവമെന്നല്ലേ?  

ALSO READ: മുകേഷ് അംബാനി 'ഇതെന്ത് ഭാവിച്ചാണ്'; കരുക്കൾ നീക്കുന്നത് വമ്പൻ നേട്ടത്തിനായി

ഒരു ചൈനീസ് വ്യവസായി, ചൈനയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നിന്റെ ശാഖയിൽ നിന്നും പണം പിൻവലിച്ചശേഷം ബാങ്ക് ജീവനക്കാരുമായുള്ള വാക്ക് തർക്കത്തിനൊടുവിൽ പണം കൈകൊണ്ട് എണ്ണി നൽകണമെന്ന് ശഠിച്ചു. ഇതോടെ വിഷയം വാർത്തകളിൽ നിറഞ്ഞു. ചൈനീസ് കോടീശ്വരന്റെ മുഴുവൻ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സൺവെയർ എന്നാണ് അദ്ദേഹത്തിന്റെ കുടുംബപ്പേര്. 

പണം പിൻവലിക്കാനല്ല ഇയാൾ ബാങ്കിലെത്തിയതെന്നും മറ്റെന്തോ ആവശ്യത്തിന് ബാങ്കിലെത്തിയ വ്യക്തിയോട് മാസ്‌ക് ധരിക്കാൻ ഉപദേശിച്ചതോടെയാണ് തർക്കം ആരംഭിച്ചതെന്നുമാണ് സൂചന.    തർക്കത്തെ തുടർന്ന് ഇയാൾ തന്റെ അക്കൗണ്ടിൽ നിന്ന് പണം എടുത്തതായും ജീവനക്കാരെ കൈകൊണ്ട് പണം എണ്ണി തിട്ടപ്പെടുത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.

ഷാങ്ഹായിലെ ഒരു ബാങ്കിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നതാണ് ഈ കോടീശ്വരന്റ്‌റെ വാദം. ഏറ്റവും മോശം ഉപഭോക്തൃ സേവനം നൽകിയെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് താൻ ബാങ്കിൽ നിക്ഷേപിച്ച അഞ്ച് ദശലക്ഷം റെൻമിൻബി പിൻവലിച്ചു. ഇത് എണ്ണി നല്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറയുന്നു. 

 

പണം എണ്ണി തിട്ടപ്പെടുത്താൻ ബാങ്കിലെ ടീമിന് ഏകദേശം രണ്ട് മണിക്കൂർ വേണ്ടിവന്നു.

അതേസമയം, ബാങ്ക് മോശമായി പെരുമാറിയില്ലെന്നും നിയമങ്ങൾ പാലിക്കാനും വിസമ്മതിച്ചതാണ് തർക്കത്തിന് കാരണമെന്നും ബാങ്ക് വ്യക്തമാക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ