നവംബർ 26ന് ബാങ്കിങ് മേഖലയിലും പണിമുടക്ക്

Web Desk   | Asianet News
Published : Nov 23, 2020, 12:45 PM IST
നവംബർ 26ന് ബാങ്കിങ് മേഖലയിലും പണിമുടക്ക്

Synopsis

ഗ്രാമീണ ബാങ്കിങ് മേഖലകളിലെ യുണൈറ്റഡ് ഫോറം ഓഫ് റീജിയണൽ റൂറൽ ബാങ്ക് എപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാരും ഓഫിസർമാരും പണിമുടക്കും. 

തിരുവനന്തപുരം: നവംബർ 26 ലെ ദേശീയ പണിമുടക്കിൽ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. പൊതുമേഖല ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, പുതുതലമുറ ബാങ്കുകൾ, സഹകരണ- ​ഗ്രാമീണ ബാങ്കുകൾ എന്നിവടങ്ങളിലെ ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി), എഐബിഇഎ, എഐബിഇഒ എന്നീ സംഘടനകൾ പണിമുടക്കിൽ പങ്കെ‌ടുക്കും.

​ഗ്രാമീണ ബാങ്കിങ് മേഖലകളിലെ യുണൈറ്റഡ് ഫോറം ഓഫ് റീജിയണൽ റൂറൽ ബാങ്ക് എപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാരും ഓഫിസർമാരും പണിമുടക്കും. ഇതുകൂടാതെ റിസർവ് ബാങ്കിൽ എഐആർബിഇഎ, എഐആർബിഡബ്ല്യു, ആർബിഇഎ എന്നീ സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തി‌ട്ടുണ്ട്. 

PREV
click me!

Recommended Stories

അവധിക്കാലം അടിച്ചുപൊളിക്കാം; പോക്കറ്റ് കീറാതെ! ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഈ 4 കാര്യങ്ങള്‍ ശ്രദ്ധിക്കൂ
വിമാനത്താവളത്തിൽ കാത്തിരുന്ന് മുഷിയേണ്ട, 'എയര്‍പോര്‍ട്ട് ലോഞ്ച്' സൗകര്യം ഫ്രീയായി നൽകുന്ന ക്രെഡിറ്റ് കാ‍ർഡുകൾ