ബാങ്കുകള്‍ അതിവേഗം മൊബൈല്‍ ആപ്പുകളിലേക്ക് ചുരുങ്ങുന്നു: സര്‍വേ

By Web TeamFirst Published Apr 25, 2019, 10:53 AM IST
Highlights

ബാങ്കിങ് സേവനങ്ങള്‍ക്കായി 35 ശതമാനം ഉപഭോക്താക്കളാണ് മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കുന്നത്. 23 ശതമാനം ആളുകള്‍ ബാങ്കിങ് സേവനങ്ങള്‍ക്കായി കമ്പ്യൂട്ടറുകളെയാണ് ആശ്രയിക്കുന്നത്. 

തിരുവനന്തപുരം: ബാങ്കിങ് സേവനങ്ങള്‍ ലഭിക്കാനായി മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ സര്‍വീസസ് ടെക്നോളജി, ഔട്ട്സോഴ്സിങ് മേഖലയിലെ മുന്‍നിരക്കാരായ ഫിഡിലിറ്റി ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്‍റെ ഈ വര്‍ഷത്തെ എഫ്ഐഎസ് പേസ് സര്‍വേ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുളളത്. 

ബാങ്കിങ് സേവനങ്ങള്‍ക്കായി 35 ശതമാനം ഉപഭോക്താക്കളാണ് മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കുന്നത്. 23 ശതമാനം ആളുകള്‍ ബാങ്കിങ് സേവനങ്ങള്‍ക്കായി കമ്പ്യൂട്ടറുകളെയാണ് ആശ്രയിക്കുന്നത്. 21 ശതമാനം ആളുകളാണ് എടിഎമ്മുകളെ ആശ്രയിക്കുന്നത്. 11 ശതമാനം ആളുകള്‍ ടെലിഫോണിലൂടെ വിളിച്ച് തങ്ങളുടെ ബാങ്കിങ് ആവശ്യങ്ങള്‍ നിറവേറ്റുന്നു. ശേഷിക്കുന്ന പത്ത് ശതമാനം മാത്രമാണ് സേവനങ്ങള്‍ക്കായി ശാഖകളിലേക്ക് എത്തുന്നത്. 

click me!