ആജീവനാന്തം സൗജന്യ ഭക്ഷണമോ? ബിൽ ഗേറ്റ്സിനും വാറൻ ബഫെറ്റിനും ഗോൾഡ് കാർഡ് നൽകി മക്ഡൊണാൾഡ്സ്

Published : Jun 06, 2024, 01:52 PM IST
ആജീവനാന്തം സൗജന്യ ഭക്ഷണമോ? ബിൽ ഗേറ്റ്സിനും വാറൻ ബഫെറ്റിനും ഗോൾഡ് കാർഡ് നൽകി  മക്ഡൊണാൾഡ്സ്

Synopsis

ബിൽ ഗേറ്റ്‌സിനും വാറൻ ബഫെറ്റിനും മക്‌ഡൊണാൾഡിൻ്റെ പ്രത്യേക പാസ് ഉണ്ട്. ഇതിലൂടെ മക്‌ഡൊണാൾഡ്സ് അവർക്ക് സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും ധനികരായ ബിൽ ഗേറ്റ്‌സിനും വാറൻ ബഫെറ്റിനും മക്‌ഡൊണാൾഡസിൽ നിന്നും ഭക്ഷണം കഴിക്കണമെങ്കിൽ എന്തുചെയ്യും? സാധാരണ മറ്റുള്ളവർ ചെയ്യുന്നത് പോലെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് പണം നൽകേണ്ട ആവശ്യം അവർക്കില്ല. പിന്നെ എന്താണെന്നല്ലേ..  ബിൽ ഗേറ്റ്‌സിനും വാറൻ ബഫെറ്റിനും മക്‌ഡൊണാൾഡിൻ്റെ പ്രത്യേക പാസ് ഉണ്ട്. ഇതിലൂടെ മക്‌ഡൊണാൾഡ്സ് അവർക്ക് സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്യുന്നു. ഈ കാർഡ് മറ്റുള്ളവർക്കും ലഭിക്കുമോ? 

 പ്രത്യേക ഭക്ഷണങ്ങളും ഡീലുകളും സഹിതം ഗോൾഡ് കാർഡ് വഴി മക്‌ഡൊണാൾഡ്സ് സൗജന്യ ഭക്ഷണം നൽകുന്നു. മക്‌ഡൊണാൾഡ്സിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, ഗോൾഡ് കാർഡ് 50 വർഷത്തേക്ക് ആഴ്ചയിൽ രണ്ട് സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്യുന്നു. കോടീശ്വരൻമാരായ ബിൽ ഗേറ്റ്‌സും വാറൻ ബഫെറ്റും കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവരുടെ ഗോൾഡ് കാർഡ് സ്വന്തമാക്കിയിട്ടുണ്ട്. 

വാറൻ ബഫറ്റിൻ്റെ ഗോൾഡ് കാർഡ് ഒമാഹയിലെ മക്‌ഡൊണാൾഡിൻ്റെ ഔട്ട്‌ലെറ്റുകളിൽ സൗജന്യമായി ഭക്ഷണം കഴിക്കാൻ ഉള്ളതാണെങ്കിൽ  ബിൽ ഗേറ്റ്‌സിൻ്റെ ഉടമസ്ഥതയിലുള്ളത് ലോകത്തിലെ ഏത് മക്‌ഡൊണാൾഡ് ഔട്ട്‌ലെറ്റിലും അദ്ദേഹത്തിന് സൗജന്യമായി ഭക്ഷണം വാഗ്ദാനം ചെയ്യുന്നതാണ്. 

2007-ൽ ഒരു അഭിമുഖത്തിനിടെ വാറൻ ബഫറ്റ് തൻ്റെ ഗോൾഡ് കാർഡ് പ്രദർശിപ്പിക്കുകയും താൻ അത് എങ്ങനെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു. "ഇതാ, മക്‌ഡൊണാൾഡ് കാർഡ് എൻ്റെ  പക്കലുണ്ട്, അത് എൻ്റെ ജീവിതകാലം മുഴുവൻ ഒമാഹയിലെ ഏത് മക്‌ഡൊണാൾഡിലും സൗജന്യമായി ഭക്ഷണം കഴിക്കാൻ എന്നെ അനുവദിക്കുന്നു. അതുകൊണ്ടാണ് ബഫറ്റ് കുടുംബം മക്‌ഡൊണാൾഡിൽ ക്രിസ്‌മസ് ദിനത്തിൽ ഡിന്നർ കഴിക്കുന്നത്.' അദ്ദേഹം പറഞ്ഞു. 
 

PREV
Read more Articles on
click me!

Recommended Stories

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; പ്രവാസികള്‍ പണം നാട്ടിലേക്ക് അയയ്ക്കാന്‍ ഏറ്റവും നല്ല സമയം ഏത്?
'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി