Billionaires 2021 :നേട്ടക്കണക്കിൽ അംബാനിയെ കടത്തിവെട്ടിയ 2021, അദാനിക്കും പ്രേംജിക്കും ശുക്രൻ കാണിച്ച വിപണി

By Web TeamFirst Published Dec 31, 2021, 4:50 PM IST
Highlights

ഇന്ത്യൻ അതിസമ്പന്നരിൽ 2021 ൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഗൗതം അദാനിയും അസിം പ്രേംജിയും. ഇന്ത്യയിലെ ഒന്നാം നമ്പർ ധനികനായ മുകേഷ് അംബാനിയേക്കാൾ കൂടുതൽ നേട്ടമാണ് ഇരുവരുമുണ്ടാക്കിയത്. ഗൗതം അദാനിയുടെ ആസ്തി 41.5 ബില്യൺ ഡോളർ വർധന രേഖപ്പെടുത്തി. 

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ രസച്ചരടു മുറുക്കുന്ന മത്സരക്കാഴ്ചയാണ്  അതിസമ്പന്നരെ നിർണയിക്കുന്നു വർഷാവസാനമുള്ള നേട്ടക്കണക്കുകൾ .  ഇത്തവണ ഏറെ അത്ഭുതങ്ങൾ നിറഞ്ഞതാണ് വിപണി ഒളിപ്പിച്ചുവച്ച സമ്പാദ്യ കണക്ക്.  ന്ത്യൻ അതിസമ്പന്നരിൽ 2021 ൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഗൗതം അദാനിയും (Gautam Adani ) അസിം പ്രേംജിയും (Azim Premji) . ഇന്ത്യയിലെ ഒന്നാം നമ്പർ ധനികനായ മുകേഷ് അംബാനിയേക്കാൾ ( Mukesh Ambani)  കൂടുതൽ നേട്ടമാണ് ഇരുവരുമുണ്ടാക്കിയത്. ഗൗതം അദാനിയുടെ ആസ്തി 41.5 ബില്യൺ ഡോളർ വർധന രേഖപ്പെടുത്തി. ഇപ്പോൾ ഇദ്ദേഹത്തിന് 75.3 ബില്യൺ ഡോളർ ആസ്തിയാണുള്ളത്.

മുകേഷ് അംബാനിക്കാകട്ടെ ഇപ്പോൾ 89.7 ബില്യൺ ഡോളറാണ് ആസ്തി. അദ്ദേഹത്തിന് 2021 ൽ വർധിപ്പിക്കാനായത് 13 ബില്യൺ ഡോളറാണ്. അദാനിയുടെ കമ്പനികളെല്ലാം ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കിയതാണ് അദ്ദേഹത്തിന്റെ ആസ്തി കുതിച്ചുയരാൻ കാരണമായത്.  ഗോള തലത്തിൽ അതിസമ്പന്നരുടെ നിരയിൽ 12-ാമനാണ് മുകേഷ് അംബാനി.

അതേസമയം ഗൗതം അദാനിയാകട്ടെ 14ാം സ്ഥാനത്തുമാണ്. 2021 ൽ അസിം പ്രേംജിയാണ് ഏറ്റവും കൂടുതൽ ആസ്തി വർധിപ്പിച്ച രണ്ടാമത്തെ അതിസമ്പന്നൻ. ബിസിനസുകാരിലെ ഉദാര മനസ്കനാണ് ഇദ്ദേഹം. കൈയ്യിൽ കിട്ടുന്ന പണം കൈയ്യും കണക്കുമില്ലാതെ ദാനം ചെയ്യുന്ന മഹാമനസ്കൻ. അദ്ദേഹത്തിന് 2021 ൽ 15.8 ബില്യൺ ഡോളർ ആസ്തിയാണ് വർധിച്ചത്. ഇതോടെ ഇദ്ദേഹത്തിന്റെ ആസ്തി 41.2 ബില്യൺ ഡോളറായി.

ഡി മാർട് സൂപ്പർമാർക്കറ്റ് ശൃംഖലയുടെ പ്രമോട്ടറായ രാധാകൃഷ്ണൻ ദമനി 9.51 ബില്യൺ ഡോളർ ആസ്തി വർധനയോടെ തന്റെ സമ്പത്ത് 24.4 ബില്യൺ ഡോളറാക്കി ഉയർത്തി. എച്ച്സിഎൽ ടെകിന്റെ ശിവ് നഡാറാകട്ടെ 8.40 ബില്യൺ ഡോളറിന്റെ നേട്ടമാണ് ഉണ്ടാക്കിയത്. 32.5 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തിയിപ്പോൾ. 

അതിസമ്പന്നരിലെ മറ്റ് പ്രമുഖരായ സാവിത്രി ജിൻഡാൽ (5.82 ബില്യൺ ഡോളർ), കുമാർ മംഗളം ബിർള (5.02 ബില്യൺ ഡോളർ) ദിലീപ് സാങ്വി (4.28 ബില്യൺ ഡോളർ), കെപി സിങ് (3.61 ബില്യൺ ഡോളർ), ഫാൽഗുനി നയർ (മൂന്ന് ബില്യൺ ഡോളർ) എന്നിവരും ഒരു വർഷം കൊണ്ട് തങ്ങളുടെ ആസ്തി കുത്തനെ ഉയർത്തി.

click me!