രാധാകിഷൻ ദമാനി, മുകേഷ് അംബാനി, ഗൗതം അദാനി: 2023ൽ വൻ നഷ്ടം നേരിട്ട ശതകോടീശ്വരന്മാർ

Published : Feb 25, 2023, 02:45 PM IST
രാധാകിഷൻ ദമാനി, മുകേഷ് അംബാനി, ഗൗതം അദാനി: 2023ൽ വൻ നഷ്ടം നേരിട്ട ശതകോടീശ്വരന്മാർ

Synopsis

ഇന്ത്യൻ വ്യവസായികൾക്ക് പരീക്ഷണ കാലം. കൈപൊള്ളിയത് വമ്പൻമാർക്ക്. അദാനിയും അംബാനിയും അടക്കം നഷ്ടത്തിൽ   

മുകേഷ് അംബാനിയും ഗൗതം അദാനിയും ഈ വർഷം കനത്ത സാമ്പത്തിക നഷ്ടമാണ് നേരിട്ടത്. 2023-ൽ ഇന്ത്യൻ വ്യവസായികൾക്ക് പരീക്ഷണ കള്ളമാണെന്ന് നഷ്ടങ്ങൾ വ്യക്തമാക്കുന്നു. ഡി-മാർട്ടിന്റെ സ്ഥാപകനും പ്രശസ്ത ഇന്ത്യൻ കോടീശ്വരനുമായ രാധാകിഷൻ ദമാനിയും 2023  കൈപൊള്ളിയ വ്യവസായിയാണ്. 

നഷ്ടം നേരിട്ട ഇന്ത്യൻ വ്യവസായികൾ

1 ഗൗതം അദാനി

2022ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഗൗതം അദാനിയാണ് 2023  ൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടിരിക്കുന്നത്. അമേരിക്കൻ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് 2023 ജനുവരി 24-ന് പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾക്ക് കനത്ത തിരിച്ചടി നേരിട്ടു. ശതകോടീശ്വരന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്ന അദാനി ഇതോടെ 30-ാം സ്ഥാനത്തേക്കു എത്തി. ഈ വർഷം, 80.6 ബില്യൺ ഡോളറിന്റെ നഷ്ടമാണ് അദാനി നേരിട്ടത്.

ALSO READ: ‘ഈ കെണിയിൽ വീഴരുത്...’: യുവാക്കൾക്ക് മുന്നറിയിപ്പുമായി ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തി

2. മുകേഷ് അംബാനി

റിലയൻസിന്റെ ചെയർമാനും ഏഷ്യയിലെ ഏറ്റവും വലിയ ധനികനുമായ മുകേഷ് അംബാനിക്കും ഈ വർഷം അറ്റാദായത്തിൽ കാര്യമായ നഷ്ടം നേരിട്ടു. രണ്ട് മാസത്തിനുള്ളിൽ അദ്ദേഹത്തിന് 5.38 ബില്യൺ ഡോളർ അതായത് 44,618 കോടിയിലധികം രൂപ നഷ്ടമായി. ബ്ലൂംബെർഗ് പറയുന്നതനുസരിച്ച്, അംബാനിയുടെ ആസ്തി നിലവിൽ 81.7 ബില്യൺ ഡോളറാണ്,  ശതകോടീശ്വരന്മാരുടെ പട്ടികയിൽ അദ്ദേഹം പത്താം സ്ഥാനത്താണ്.

3 .രാധാകിഷൻ ദമാനി

മുതിർന്ന നിക്ഷേപകനും റീട്ടെയിൽ ശൃംഖലയായ ഡി-മാർട്ടിന്റെ സ്ഥാപകനുമായ രാധാകിഷൻ ദമാനിക്ക് 2023-ന്റെ തുടക്കം മുതൽ അറ്റാദായത്തിൽ കനത്ത നഷ്ടം നേരിട്ടു. 2023 ജനുവരി 1 മുതൽ ദമാനിയുടെ ആസ്തിയിൽ 22,143 കോടി രൂപയുടെ ഇടിവാണ് ഉണ്ടായത് അതായത് 2.67 ബില്യൺ ഡോളറിന്റ ഇടിവ്. നിലവിലെ ആസ്തി 16.7 ബില്യൺ ഡോളറാണ്. ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ അദ്ദേഹം 97-ാം സ്ഥാനത്താണ്.മറ്റ് ഇന്ത്യൻ ശതകോടീശ്വരന്മാരെ അപേക്ഷിച്ച് നോക്കുമ്പോൾ 2023-ൽ ഏറ്റവും കൂടുതൽ സമ്പത്ത് നഷ്ടപ്പെട്ട ഇന്ത്യൻ ശതകോടീശ്വരന്മാരുടെ പട്ടികയിൽ രാധാകിഷൻ ദമാനി മൂന്നാം സ്ഥാനത്താണ്. ഓഹരിവിപണിയിലെ ബിഗ് ബുൾ എന്നറിയപ്പെടുന്ന അന്തരിച്ച രാകേഷ് ജുൻജുൻവാലയുടെ ഉപദേഷ്ടാവ് എന്നാണ് അദ്ദേഹത്തെ പലപ്പോഴും വിളിക്കുന്നത്. ഡി-മാർട്ടിന് ഇന്ത്യയിൽ ഉടനീളം 238 സ്ഥലങ്ങളിൽ സ്റ്റോറുകളുണ്ട്. 

ALSO READ: ആഡംബര ബംഗ്ലാവ്, സ്വകാര്യ ജെറ്റ്, കാറുകൾ: രത്തൻ ടാറ്റയുടെ വിലപിടിപ്പുള്ള സ്വത്തുക്കൾ

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഹോളിവുഡില്‍ നിന്ന് ഞെട്ടിക്കുന്ന വാർത്ത! 8100 കോടി ഡോളറിന്റെ ഇടപാട്, വാര്‍ണര്‍ ബ്രദേഴ്‌സിനെ വാങ്ങി പാരാമൗണ്ട്
ഇന്ത്യയിലടക്കം സ്ഥിതിയാകെ മാറും! അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല, ജീവൻരക്ഷാ മരുന്നുകളുടെ വിലയും വർദ്ധിച്ചേക്കാം