പേഴ്സണല്‍ ലോണ്‍ ലഭിക്കുന്നതിന് ബ്ലാങ്ക് ചെക്ക് നിര്‍ബന്ധമാണോ? വായ്പയെടുക്കുന്നവർ ഇത് ശ്രദ്ധിക്കണം

Published : May 09, 2025, 07:28 PM IST
പേഴ്സണല്‍ ലോണ്‍ ലഭിക്കുന്നതിന് ബ്ലാങ്ക് ചെക്ക് നിര്‍ബന്ധമാണോ? വായ്പയെടുക്കുന്നവർ ഇത് ശ്രദ്ധിക്കണം

Synopsis

വായ്പാ തിരിച്ചടവില്‍ വീഴ്ച ഉണ്ടാകാതിരിക്കാനുള്ള മുന്‍കൂര്‍ നടപടിയെന്ന നിലയ്ക്കാണ് ഈ ബ്ലാങ്ക് ചെക്ക് വാങ്ങുന്നത്.

ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളും പേഴ്സണല്‍ ലോണ്‍ അപേക്ഷകരില്‍ നിന്ന്  ബ്ലാങ്ക് ചെക്ക് ആവശ്യപ്പെടാറുണ്ട്. അക്കൗണ്ട് ഉടമയാണ് ഈ ചെക്കില്‍ ഒപ്പിടേണ്ടത്. പക്ഷേ പണം സ്വീകരിക്കുന്നയാളുടെ പേരോ തുകയോ ഉള്‍പ്പെടുത്തേണ്ടതില്ല. വായ്പാ തിരിച്ചടവില്‍ വീഴ്ച ഉണ്ടാകാതിരിക്കാനുള്ള മുന്‍കൂര്‍ നടപടിയെന്ന നിലയ്ക്കാണ് ഈ ബ്ലാങ്ക് ചെക്ക് വാങ്ങുന്നത്. അക്കൗണ്ട് ഉടമയുടെ ഒപ്പ് ഒഴികെ, പണം സ്വീകരിക്കുന്നയാളുടെ വിശദാംശങ്ങളോ തുകയോ  ബ്ലാങ്ക് ചെക്കില്‍ ആവശ്യമില്ല. ചില സന്ദര്‍ഭങ്ങളില്‍, തീയതി നല്‍കേണ്ടി വന്നേക്കാം. പണം സ്വീകരിക്കുന്നയാളുടെ പേരും തുകയും സാധാരണയായി പൂരിപ്പിക്കാറില്ല. അത് സ്വീകര്‍ത്താവ് പിന്നീടാണ് പൂരിപ്പിക്കുക. 

വ്യക്തിഗത വായ്പകള്‍ക്ക് ബ്ലാങ്ക് ചെക്ക് ആവശ്യമാണോ?

പേഴ്സണല്‍ ലോണ്‍ ലഭിക്കുന്നതിന് ഒരു ബ്ലാങ്ക് ചെക്ക് എല്ലായ്പ്പോഴും നിര്‍ബന്ധമല്ലെന്നും അത് വായ്പ നല്‍കുന്നയാളുടെ നയങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടാമെന്നും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. കടം കൊടുക്കുന്നവര്‍ക്ക് അവരുടെ പണം നഷ്ടപ്പെടില്ലെന്ന് ഉറപ്പ് ലഭിക്കുന്നതിന് ബ്ലാങ്ക് ചെക്ക് സാധാരണയായി ആവശ്യപ്പെടാറുണ്ട്.  ചില ധനകാര്യ സ്ഥാപനങ്ങള്‍  തിരിച്ചടവില്‍ വീഴ്ച സംഭവിക്കുകയാണെങ്കില്‍ കടം വാങ്ങുന്നയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കുടിശ്ശിക തുക എടുക്കാന്‍് ഈ ചെക്ക് ഉപയോഗിക്കുന്നുണ്ട്. വായ്പ എടുത്ത വ്യക്തി വായ്പ പൂര്‍ണ്ണമായും തിരിച്ചടയ്ക്കുമെന്നതിന്‍റെ ഒരു ഉറപ്പായാണ് ധനകാര്യ സ്ഥാപനങ്ങള്‍  ഒരു ബ്ലാങ്ക് ചെക്കിനെ കാണുന്നത്. കൂടാതെ, കടം വാങ്ങുന്നവര്‍ മനഃപൂര്‍വ്വം വീഴ്ച വരുത്തുന്നത് ഇതിലൂടെ തടയുകയും ചെയ്യുന്നു.

ബ്ലാങ്ക് ചെക്ക് നല്‍കുന്നതിന് എന്തെങ്കിലും ദോഷമുണ്ടോ?

പണം സ്വീകരിക്കുന്നയാളുടെ പേരോ തുകയോ ഇല്ലാത്ത ഒരു ബ്ലാങ്ക് ചെക്ക് തെറ്റായ കൈകളില്‍ എത്തിയാല്‍ ദുരുപയോഗം ചെയ്യപ്പെടാം. വഞ്ചനാപരമായ ഉപയോഗം ഒഴിവാക്കാന്‍, ബാങ്കിനോ എന്‍ബിഎഫ്സിക്കോ നല്‍കിയ എല്ലാ ചെക്കുകളുടെയും ഒരു പകര്‍പ്പോ രേഖയോ സൂക്ഷിക്കുന്നുണ്ടെന്ന് കടം വാങ്ങുന്നവര്‍ ഉറപ്പാക്കണം.

നിങ്ങള്‍ ഒരു സുരക്ഷിത വ്യക്തിഗത വായ്പ (സ്വര്‍ണ്ണ വായ്പ അല്ലെങ്കില്‍ എഫ്ഡിയില്‍ നിന്നുള്ള വായ്പ പോലുള്ളവ) എടുക്കുകയാണെങ്കില്‍, വായ്പ നല്‍കുന്നവര്‍ക്ക്  ഈട് ഉള്ളതിനാല്‍ ഒരു ബ്ലാങ്ക് ചെക്ക് ആവശ്യമില്ല.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം