'കശ്മീരിൽ' തൊട്ട ഹ്യുണ്ടെയുടെ കൈ പൊള്ളി; ബോയ്കോട്ട് ക്യാംപെയ്നുമായി ഇന്ത്യാക്കാർ

Published : Feb 07, 2022, 07:54 PM ISTUpdated : Feb 07, 2022, 07:56 PM IST
'കശ്മീരിൽ' തൊട്ട ഹ്യുണ്ടെയുടെ കൈ പൊള്ളി; ബോയ്കോട്ട് ക്യാംപെയ്നുമായി ഇന്ത്യാക്കാർ

Synopsis

വിവാദം കമ്പനിയുടെ സെയിൽസിനെയും ബാധിക്കുന്നുണ്ട്. ബുക്കിങ് ക്യാൻസലാക്കിയതായി ഉപഭോക്താക്കൾ ട്വീറ്റ് ചെയ്യുന്നുണ്ട്

ദില്ലി: കശ്മീർ ഐക്യദാർഢ്യ ട്വീറ്റിൽ വ്യക്തമായ മറുപടി നൽകാതായതോടെ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടെക്ക് എതിരായ പ്രചാരണം ശക്തമാകുന്നു. പാക്കിസ്ഥാനിലെ ഡീലറുടെ സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലി ഇന്ത്യാക്കാർ കമ്പനിക്കെതിരെ ബോയ്കോട്ട് ഹ്യുണ്ടെ എന്ന ടാഗുമായി വിമർശനം തുടരുകയാണ്.

ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ രാജ്യമാണെന്ന് കമ്പനി പറഞ്ഞുനോക്കിയെങ്കിലും ഭൂരിഭാഗം പേർക്കും വിശദീകരണം തൃപ്തികരമായില്ല. വിവാദം കമ്പനിയുടെ സെയിൽസിനെയും ബാധിക്കുന്നുണ്ട്. ബുക്കിങ് ക്യാൻസലാക്കിയതായി ഉപഭോക്താക്കൾ ട്വീറ്റ് ചെയ്യുന്നുണ്ട്.

രണ്ട് ദിവസം മുൻപാണ് ഹ്യുണ്ടെ മോട്ടോർ കമ്പനിക്കെതിരായ വിവാദങ്ങളുടെ തുടക്കം. ഇവരുടെ പാക്കിസ്ഥാനി ഡീലർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ കമ്പനിയുടെ ട്വിറ്റർ ഹാന്റിലിൽ ട്വീറ്റ് ചെയ്തു. ഹ്യുണ്ടെ പാകിസ്ഥാൻ ഒഫീഷ്യൽ (@PakistanHyundai)  എന്ന ട്വിറ്റർ ഹാന്റിലിലായിരുന്നു ട്വീറ്റ്. മുള്ളുവേലികൊണ്ട് ബന്ധിപ്പിക്കപ്പെട്ട കശ്മീർ എന്ന വാക്കും ദാൽ തടാകത്തിലെ വള്ളവുമായിരുന്നു ട്വീറ്റിനൊപ്പമുണ്ടായിരുന്ന ചിത്രത്തിലേത്.

ഹ്യുണ്ടെ പാക്കിസ്ഥാന്റെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് പേജുകളിലും ഇതേ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതാണ് ഇന്ത്യാക്കാരായവരെ പിണക്കിയത്. കമ്പനിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെ ഹ്യുണ്ടെ ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ രാജ്യമാണിതെന്ന് വ്യക്തമാക്കി ട്വീറ്റ് ചെയ്തെങ്കിലും അതിൽ വിവാദത്തിന് കാരണമായ ട്വീറ്റിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നില്ല. ഇതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്കും കാരണമായിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ