ഭാരത് പെട്രോളിയം എൻആർഎൽ ഓഹരി വിൽപ്പന: ഓയിൽ ഇന്ത്യ-എഞ്ചിനീയേഴ്‍സ് ഇന്ത്യ കൺസോർഷ്യം ലേലത്തിൽ പങ്കെട‍ുക്കും

By Web TeamFirst Published Feb 19, 2021, 12:40 PM IST
Highlights

ഔദ്യോഗിക പ്രക്രിയയിലൂടെ ഇതിനായി ബിഡ് സമർപ്പിക്കും. 

ദില്ലി: ന്യൂമാലിഗാർ റിഫൈനറി ലിമിറ്റഡിലെ (എൻ ആർ എൽ) ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) 61.65 ശതമാനം ഓഹരി സ്വന്തമാക്കാൻ എഞ്ചിനീയേഴ്‍സ് ഇന്ത്യ ലിമിറ്റഡും (ഇഐഎൽ) ഓയിൽ ഇന്ത്യയും (ഒഐഎൽ) ചേർന്ന രൂപീകരിച്ച കൺസോർഷ്യം തീരുമാനിച്ചു.

ഔദ്യോഗിക പ്രക്രിയയിലൂടെ ഇതിനായി ബിഡ് സമർപ്പിക്കും. എൻ ആർ എല്ലിൽ 12.35 ശതമാനം ഓഹരിയുള്ള അസം സംസ്ഥാന സർക്കാരിന് ലേലത്തിൽ റൈറ്റ് ഓഫ് ഫസ്റ്റ് ഓഫർ പ്രകാരം പരി​ഗണന കൂടുതലാണ്. ഒഐഎൽ-ഇഐഎൽ കൺസോർഷ്യത്തിന്റെ ഭാവി അസം സർക്കാരിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും.  

ബി പി സി എല്ലിന്റെ സ്വകാര്യവൽക്കരണ പ്രക്രിയ അവസാനിക്കുന്നതിനുമുമ്പ് ഈ കരാർ നടപ്പാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ആലോചന. ഏപ്രിൽ ഒന്നിന് (FY2021-22) ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിൽ 1.75 ലക്ഷം രൂപ ഓഹരി വിറ്റഴിക്കൽ ലക്ഷ്യം കൈവരിക്കുന്നതിൽ ബിപിസിഎല്ലിന്റെ വിൽപ്പന പ്രധാനമാകുമെന്ന് പ്രതീക്ഷിക്കുന്നു.
 

click me!