ബൈജൂസിലേക്ക് വീണ്ടും വൻ വിദേശ നിക്ഷേപം, ഇക്കുറി 1400 കോടിക്ക് മുകളിൽ

By Web TeamFirst Published Nov 24, 2020, 4:10 PM IST
Highlights

ബൈജുവിന്റെ മൂല്യം ഏകദേശം 8 ബില്യൺ ഡോളറായിരുന്നു. 

ബാം​ഗ്ലൂർ: മലയാളിയായ ബൈജു രവീന്ദ്രന്റെ എഡ്യൂടെക് കമ്പനിയായ ബൈജൂസിൽ വീണ്ടും വൻ വിദേശ നിക്ഷേപം. ഏകദേശം 1,483 കോടി രൂപയാണ് കമ്പനിയിലേക്ക് വിവിധ നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നായി എത്തുന്നത്. 

രണ്ട് മാസം മുൻപ് 3,672 കോടി ഡോളർ സമാനമായ രീതിയിൽ ബൈജൂസ് സമാഹരിച്ചിരുന്നു. പുതിയ നിക്ഷേപത്തെക്കുറിച്ച് ഔദ്യോ​ഗികമായി പ്രതികരിക്കാൻ കമ്പനി തയ്യാറായിട്ടില്ല. ബ്ലാക്റോക്, ടി റോവ്പ്രൈസ് എന്നീ കമ്പനികൾ നിക്ഷേപകരുടെ കൂട്ടത്തിൽ ഉളളതായാണ് റിപ്പോർട്ടുകൾ. 

ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ട് ടൈഗർ ഗ്ലോബൽ മാനേജ്മെന്റിൽ നിന്ന് 200 മില്യൺ ഡോളർ ഇക്വിറ്റി ഫണ്ട് സ്വരൂപിച്ച ജനുവരിയിൽ ബൈജൂസിന്റെ മൂല്യം ഏകദേശം 8 ബില്യൺ ഡോളറായിരുന്നു. അതോടെ ബൈജൂസിന്റെ മൂല്യനിർണ്ണയം 45% ഉയർന്നു.

click me!