ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാം പണം വാരാം; പലിശ കുത്തനെ കൂട്ടി ഈ പൊതുമേഖലാ ബാങ്ക്

Published : Oct 08, 2022, 12:13 PM IST
ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാം പണം വാരാം; പലിശ കുത്തനെ കൂട്ടി ഈ പൊതുമേഖലാ ബാങ്ക്

Synopsis

നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ. ഫിക്സഡ് ഡെപോസിറ്റിന്റെ പലിശ നിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ് ഈ പൊതുമേഖലാ ബാങ്ക്. പുതുക്കിയ നിരക്കുകൾ അറിയാം.

മുംബൈ: പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക്  2 കോടി രൂപയിൽ താഴെയുള്ള റീട്ടെയിൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. പുതുക്കിയ നിരക്കുകൾ  ഒക്‌ടോബർ 7 മുതൽ പ്രാബല്യത്തിൽ വന്നു. പണപ്പെരുപ്പം തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുത്തനെ ഉയർത്തിയതിന് പിന്നാലെ രാജ്യത്തെ പൊതുമേഖലാ സ്വകാര്യ ബാങ്കുകൾ നിക്ഷേപ വായ്പാ പലിശ നിരക്കുകൾ ഉയർത്തി തുടങ്ങിയിരുന്നു. നിലവിൽ 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് സാധാരണ പൗരന്മാർക്ക് കാനറാ ബാങ്ക്  3.25 ശതമാനം മുതൽ 7.00 ശതമാനം വരെ പലിശ നൽകുന്നുണ്ട്. മുതിർന്ന  പൗരന്മാർക്ക് 3.25 ശതമാനം മുതൽ 7.50 ശതമാനം വരെയും പലിശ നൽകുന്നു. 

Read Also: ഡിജിറ്റൽ രൂപ ഉടനെയെന്ന് ആർബിഐ; ആദ്യ ഘട്ടം പരീക്ഷണാടിസ്‌ഥാനത്തിൽ

പുതുക്കിയ നിരക്കുകൾ 

ഏഴ് ദിവസം മുതൽ  45 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കാനറാ ബാങ്ക് 35 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ച് 3.25 ശതമാനമാക്കി. മുൻപ് 2.90 ശതമാനം ആയിരുന്നു പലിശ നൽകിയിരുന്നത്. 46 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ ബാങ്ക് 4 ശതമാനത്തിൽ നിന്നും 25 ബേസിസ് പോയിന്റ് ഉയർത്തി 4.25 ശതമാനമാക്കി. 91 ദിവസം മുതൽ 179 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ 4.50 ശതമാനം പലിശ ലഭിക്കും. 180 ദിവസം മുതൽ 269 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 125 ബേസിസ് പോയിന്റ് പലിശ വർധിപ്പിച്ചിട്ടുണ്ട്.  5.90 ശതമാനമാണ് പുതുക്കിയ പലിശ നിരക്ക്. 270 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് 135 ബേസിസ് പോയിൻറ് പലിശ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് 6 ശതമാനമാണ്. 

Read Also: പലിശ നിരക്കുയര്‍ത്തി അമേരിക്ക; കടബാധ്യത ഏറി പൗരന്മാര്‍

ഒരു വർഷം മുതൽ 2 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക്  5.50 ശതമാനത്തിൽ നിന്ന് 6.50 ശതമാനമായി ഉയർത്തി. 666 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6  ശതമാനത്തിൽ നിന്ന് 7.00 ശതമാനമായി ഉയർത്തി. രണ്ട് വർഷം മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനമാണ് പലിശ. അഞ്ച് വർഷം മുതൽ  10 വർഷം വരെ കാലാവധിയുള്ള ഫിക്സഡ് ഡെപോസിറ്റിന്റെ പലിശ നിരക്ക്  5.75 ശതമാനത്തിൽ നിന്ന് 7.00 ശതമാനമായി ഉയർത്തി.

PREV
click me!

Recommended Stories

രാജ്യത്ത് പുതിയ സംരംഭങ്ങളുടെ പൂക്കാലം, ഇനി ആരും 'അയ്യേ' പറയില്ല; പ്രതിമാസം തുടങ്ങുന്നത് 300 എഐ കമ്പനികള്‍
ഇറാൻ യുദ്ധം സ്വാധീനിക്കുന്നോ? ഇന്ന് സ്വർണവിലയിൽ രേഖപ്പെടുത്തിയത് വൻ കുതിപ്പ്; ഒരു പവൻ സ്വർണത്തിന് 1840 രൂപ കൂടി