ഫിക്സഡ് ഡെപോസിറ്റിന് ഉയർന്ന പലിശ; നിരക്കുകൾ ഉയർത്തി ഈ ബാങ്ക്

Published : Oct 31, 2022, 03:20 PM IST
ഫിക്സഡ് ഡെപോസിറ്റിന് ഉയർന്ന പലിശ; നിരക്കുകൾ ഉയർത്തി ഈ ബാങ്ക്

Synopsis

ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്ത് ഉയർന്ന പലിശ നേടാം. നിരക്കുകൾ ഉയർത്തി ഈ പൊതുമേഖലാ ബാങ്ക്.  മുതിർന്ന പൗരന്മാർക്ക് നേട്ടം. അധിക പലിശ നിരക്കിലൂടെ വരുമാനം ഉയർത്താം   

മുംബൈ: രണ്ട് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി കാനറാ ബാങ്ക്. പുതുക്കിയ നിരക്കുകൾ  ഒക്ടോബർ 31 മുതൽ, അതായത് ഇന്ന് മുതൽ നിലവിൽ വന്നു. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ  കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 3.25 ശതമാനം മുതൽ 7 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. രണ്ട് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് സാദാരണക്കാർക്ക് 7 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം  പലിശയും വാഗ്ദാനം ചെയുന്നു.
പുതുക്കിയ നിരക്കുകൾ അറിയാം 

ഒരാഴ്ച മുതൽ ഒന്നര മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 3.25 ശതമാനം പലിശ ലഭിക്കും. ഒന്നര മാസം മുതൽ ദിവസം മുതൽ ആറ് മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ആറ് മാസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.50 ശതമാനം പലിശ ലഭിക്കും. ഒരു വർഷം മുതൽ 2 വർഷം വരെ കാലാവധിയുള്ളവയ്ക്ക് ഇപ്പോൾ 6.25 ശതമാനം പലിശ നിരക്ക് ലഭിക്കും. 666 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 7.00 ശതമാനം പലിശനിരക്കും മൂന്ന് വർഷം വരെ  കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.25 ശതമാനം പലിശ ലഭിക്കും. 3 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് കാനറ ബാങ്ക് ഇപ്പോൾ 6.50 ശതമാനം  പലിശ നിരക്ക് നൽകും.

കാനറ ബാങ്ക് അടുത്തിടെ സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്കുകളും പുതുക്കിയിട്ടുണ്ട്.  സേവിംഗ്‌സ് അക്കൗണ്ടുകൾക്ക് ബാങ്ക് ഇപ്പോൾ പരമാവധി 4 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 

PREV
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ