8239 കോടിയുടെ ബാങ്ക് തട്ടിപ്പ്; കേസ് എടുത്ത് സിബിഐ

By Web TeamFirst Published Dec 20, 2020, 1:50 PM IST
Highlights

രണ്ട് കമ്പനി അക്കൗണ്ടുകളും എന്‍പിഎകളായി പ്രഖ്യാപിച്ചിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈയിലും, ഹൈദരാബാദിലും സിബിഐ വ്യാപകമായ റെയിഡ് നടത്തിയിരുന്നു. ഇതില്‍ നിരവധി രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. 

ചെന്നൈ: കാനറ ബാങ്ക്, എസ്ബിഐ എന്നിവരുടെ പരാതിയില്‍ ഹൈദരാബാദിലും ചെന്നൈയിലും ഉള്ള രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ ബാങ്ക് തട്ടിപ്പിന് കേസ് എടുത്ത് സിബിഐ. ഹൈദരാബാദിലെ ട്രാന്‍സ്റ്റോറി ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ 7,929 രൂപയുടെ ബാങ്ക് തട്ടിപ്പിന് കാനറ ബാങ്കിന്‍റെ പരാതിയിലും. ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗ്നറ്റ് എഡ്യൂക്കേഷന്‍ ലിമിറ്റഡിനെതിരെ 313.79 കോടിയുടെ തട്ടിപ്പിന് എസ്ബിഐയുടെ പരാതിയിലുമാണ് കേസ്.

രണ്ട് കമ്പനി അക്കൗണ്ടുകളും എന്‍പിഎകളായി പ്രഖ്യാപിച്ചിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈയിലും, ഹൈദരാബാദിലും സിബിഐ വ്യാപകമായ റെയിഡ് നടത്തിയിരുന്നു. ഇതില്‍ നിരവധി രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. 

ആദ്യത്തെ കേസില്‍ ഹൈദരാബാദിലെ ട്രാന്‍സ്റ്റോറി ഇന്ത്യ ലിമിറ്റഡ് സിഎംഡി ചെര്‍ക്കുറി ശ്രീധര്‍ ശ്രീധര്‍, അഡീഷണല്‍ ഡയറക്ടര്‍ റായപ്പേട്ട് സാംബശിവ റാവു, അക്കേനി സതീഷ് എന്നിവരാണ് പ്രതികളെന്ന് എഫ്ഐആര്‍ പറയുന്നു. ട്രാന്‍സ്റ്റോറി ഇന്ത്യ ലിമിറ്റഡ് നടത്തിയ തട്ടിപ്പ് ചിലപ്പോള്‍ നീരവ് മോദി നടത്തിയ ബാങ്കിംഗ് തട്ടിപ്പിനെക്കാള്‍ വലുതായിരിക്കും എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നത്.

ട്രാന്‍സ്റ്റോറി പ്രധാനമായും ചെയ്യുന്ന ഹൈവകളുടെയും, പാലങ്ങളുടെയും, മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്. ഒപ്പം ഒയില്‍ ഗ്യാസ് ബിസിനസ് രംഗത്തും ഈ സ്ഥാപനമുണ്ട്. എന്നാല്‍ ഈ കമ്പനിയുടെ അംഗീകാരം സെപ്തംബര്‍ 2019ലെ ഓഡര്‍ പ്രകാരം പ്രശ്നത്തിലാണ്. 

കാനറ ബാങ്ക് നേതൃത്വം നല്‍കുന്ന ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നും ഈ കമ്പനിക്ക് ക്രഡിറ്റ് ഫെസിലിറ്റി ലഭിച്ചിരുന്നു. ഇതുവഴിയാണ് തട്ടിപ്പ് എന്നാണ് പരാതി. 

click me!