രാജ്യത്തെ ഏറ്റവും വലിയ വിനോദ കമ്പനിയാകും; സീയും സോണിയും ഒന്നിക്കുന്നതിന് അനുമതി

Published : Oct 04, 2022, 06:33 PM IST
രാജ്യത്തെ ഏറ്റവും വലിയ വിനോദ കമ്പനിയാകും; സീയും സോണിയും ഒന്നിക്കുന്നതിന് അനുമതി

Synopsis

സോണി മാക്‌സ്, സീ ടിവി തുടങ്ങിയചാനലുകളും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളായ സീ5, സോണി ലൈവ് തുടങ്ങിയവയും ലയനത്തോടെ ഒരു കുടകീഴിലേക്ക് എത്തും. 


മുംബൈ: സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡും സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക് ഇന്ത്യയും ലയിപ്പിക്കുന്നതിന് അനുമതി നൽകി  കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ). ഔദ്യോഗിക ഉത്തരവ് ഉടനെ ഉണ്ടാകുമെന്ന് സിഎൻബിസി ടിവി-18 റിപ്പോർട്ട് ചെയ്തു. ലയനത്തോടെ രാജ്യത്തെ ഏറ്റവുവലിയ വിനോദ കമ്പനികളിലൊന്നായി സ്ഥാപനം മാറും വിപണി മേധാവിത്വം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം എന്ന് സിസിഎ വ്യക്തമാക്കിയിട്ടുണ്ട്. 

Read Also: യുപിഐ ഇടപാടുകളിൽ റെക്കോർഡ് വർദ്ധന; 11 ലക്ഷം കോടി കവിഞ്ഞു

2022  ജൂലൈ 29 ന്  ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബിഎസ്ഇ) നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻഎസ്ഇ)  സീ, സോണി ലയനത്തിന് അനുമതി നൽകിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 22 നാണ്  ഇരു കമ്പനികളും ലയനം ആദ്യമായി പ്രഖ്യാപിച്ചത്. 90 ദിവസത്തെ കാലയളവിനുശേഷം ഡിസംബർ 21-ന് ഡയറക്ടര്‍ ബോർഡ്  അംഗീകാരം നല്‍കി. 

ലയനത്തിന് ശേഷം പുതിയ കമ്പനിയില്‍ സോണിക്ക് 50.86ശതമാനവും സീ എന്റര്‍ടെയ്ന്‍മെന്റിന്റെ പ്രൊമോട്ടര്‍മാര്‍ക്ക് 3.99ശതമാനവും സീയുടെ ഓഹരി ഉടമകള്‍ക്ക് 45.15ശതമാനവും പങ്കാളിത്തമുണ്ടാകും. കൂടാതെ കൃത്യമായ കരാറുകളുടെ നിബന്ധനകൾ പ്രകാരം  സോണിക്ക് 1.5 ബില്യൺ ഡോളർ കാഷ് ബാലൻസ് ഉണ്ടായിരിക്കും. ഇത് കമ്പനിയുടെ വികസനത്തിനായി പ്രയോജനപ്പെടുത്തും. 

Read Also: കുന്ദവിയായി അമുൽ പെൺകുട്ടി; എആർ റഹ്മാനും മണിരത്നത്തിനും അമുലിന്റെ സ്നേഹാദരം

ലയനം പൂർത്തിയായാൽ, സോണി മാക്‌സ്, സീ ടിവി തുടങ്ങിയചാനലുകളും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളായ സീ5, സോണി ലൈവ് തുടങ്ങിയവയും പുതിയ സ്ഥാപനത്തിന് കീഴിലാകും പ്രവര്‍ത്തിക്കുക. ലയനത്തിന് ശേഷം പുതിയ കമ്പനി കായിക മേഖലയിലായിരിക്കും കൂടുതലും ശ്രദ്ധ ചെലുത്തുക എന്ന് സീ എന്റർടൈൻമെന്റിന്റെ മാനേജിങ് ഡയറക്ടറും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പുനീത് ഗോയിങ്ക വ്യക്തമാക്കിയിരുന്നു.  1.575 ബില്യൺ ഡോളർ  സ്‌പോർട്‌സ് ഉൾപ്പെടെയുള്ള പ്രീമിയം കണ്ടെന്റുകളിൽ ആയിരിക്കും കൂടുതൽ ചെലവഴിക്കുക എന്നാണ് പുനീത് ഗോയിങ്ക അഭിപ്രായപ്പെട്ടത്. 

  

 
 

 

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം