ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിലെ ഓഹരികൾ കേന്ദ്രസർക്കാർ വിൽക്കുന്നു

By Web TeamFirst Published Aug 26, 2020, 10:49 PM IST
Highlights

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിലെ ഓഹരികൾ കേന്ദ്രസർക്കാർ വിൽക്കുന്നു

ദില്ലി: പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിലെ ഓഹരികൾ കേന്ദ്രസർക്കാർ വിൽക്കുന്നു. 15 ശതമാനം ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ 5000 കോടി സമാഹരിക്കാനാണ് നീക്കം. ബുധനാഴ്ചത്തെ വിപണിയിലെ ക്ലോസിങ് വില 1177.75 രൂപയാണെങ്കിലും 1001 രൂപ ഓഫർ ഫോർ സെയിൽ(ഒഎഫ്എസ്) വഴി വിൽക്കുന്ന ഓഹരിക്ക് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വില.

ഓഗസ്റ്റ് 27-28 തീയതികളിൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ പ്രത്യേക വിന്റോ വഴി ഒഎഫ്എസ് നടക്കും. കേന്ദ്രസർക്കാരിനാണ് എച്ച്എഎല്ലിൽ 89.97 ശതമാനം ഓഹരികളും ഉള്ളത്. 2018 മാർച്ചിലെ കണക്കാണിത്. 

ഐഡിബിഐ കാപിറ്റൽ മാർക്കറ്റ്സ് ആന്റ് സെക്യുരിറ്റീസ്, എസ്ബിഐകാപ്, യെസ് സെക്യുരിറ്റീസ് എന്നിവരാണ് സെറ്റിൽമെന്റ് ബ്രോക്കർമാർ.ഈ വിവരം പുറത്തുവന്നതിന് പിന്നാലെ എച്ച്എഎല്ലിന്റെ ഓഹരി വിലയിൽ 0.5 ശതമാനത്തിന്റെ വർധനവുണ്ടായി. ചൊവ്വാഴ്ച കമ്പനിയുടെ ഓഹരി വില 1171.85 രൂപയായിരുന്നു.
 

click me!