സെബിക്ക് പുതിയ മുഖം, മാധബിക്ക് പകരം ഇനി തുഹിവ്‍ കാന്ത പാണ്ഡെ ചെയർമാൻ

Published : Feb 28, 2025, 07:27 AM ISTUpdated : Feb 28, 2025, 07:58 AM IST
സെബിക്ക് പുതിയ മുഖം, മാധബിക്ക് പകരം ഇനി തുഹിവ്‍ കാന്ത പാണ്ഡെ ചെയർമാൻ

Synopsis

സെബി ചെയർപേഴ്സൺ ആയ ശേഷവും അദാനിയുമായി ബന്ധപ്പെട്ട കമ്പനികളിൽ മാധവി ബുച്ചിന് ഓഹരിയുണ്ടായിരുന്നുവെന്നാണ് ഹിൻഡൻബർഗ് ആരോപണം.

ദില്ലി: ഈ മാസാവസാനം കാലാവധി അവസാനിക്കുന്ന മാധബി പുരി ബുച്ചിന് പകരം സെബിയുടെ തലവനായി നിലവിലെ ധനകാര്യ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ച് കേന്ദ്ര സർക്കാർ. തുഹിൻ കാന്ത പാണ്ഡെയെ മൂന്ന് വർഷത്തേക്ക് നിയമിച്ചതായി സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. നിരവധി ആരോപണങ്ങൾക്ക് പിന്നാലെയാണ് സെബി ചെയർപേഴ്സൺ മാധബി ബുച്ചിന്റെ കാലപരിധി അവസാനിക്കുന്നത്. ഹിൻഡൻബർഗ് റിസർച്ച് പുറത്തുവന്നതോടെ മാധബിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.

സെബി ചെയർപേഴ്സൺ ആയ ശേഷവും അദാനിയുമായി ബന്ധപ്പെട്ട കമ്പനികളിൽ മാധവി ബുച്ചിന് ഓഹരിയുണ്ടായിരുന്നുവെന്നാണ് ഹിൻഡൻബർഗ് ആരോപണം. ഇക്കാര്യത്തിൽ മാധബി ബുച്ചിന് ജസ്ററിസ് എ എൻ ഖാന്വിൽക്കർ അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചിരുന്നു.  

Asianet News Live

PREV
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ