സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഓൺലൈൻ വിതരണ സംവിധാനം വ്യാപിപ്പിക്കും: ജി ആർ അനിൽ

Web Desk   | Asianet News
Published : May 23, 2021, 10:33 PM ISTUpdated : May 23, 2021, 10:37 PM IST
സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഓൺലൈൻ വിതരണ സംവിധാനം വ്യാപിപ്പിക്കും: ജി ആർ അനിൽ

Synopsis

പുതിയ റേഷൻ കാർഡുകൾ പരമാവധി വേ​ഗത്തിൽ ലഭ്യമാക്കും. 

തിരുവനന്തപുരം: കൊവിഡ് കാലത്ത് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഓൺലൈൻ വിതരണ സംവിധാനം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. 107 ഇടങ്ങളിൽ നിലവിൽ ഈ സംവിധാനം ഉണ്ട്. റേഷൻ വ്യാപാരികളെ കൊവിഡ് സാഹചര്യത്തിൽ ഇൻഷുറൻസ് പരി​ഗണനയിൽ കൊണ്ടുവരുന്നത് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

പുതിയ റേഷൻ കാർഡുകൾ പരമാവധി വേ​ഗത്തിൽ ലഭ്യമാക്കും. എണ്ണായിരത്തോളം പുതിയ കാർഡുകൾ നൽകി. സാങ്കേതിക പ്രശ്നങ്ങളുളള അപേക്ഷകളാണ് ഇനിയുളളവയിൽ പലതും. ഓൺലൈനായി റേഷൻ കാർഡിന് അപേക്ഷിക്കുമ്പോൾ, അപേക്ഷ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇ -കാർഡ് ഓൺലൈനായി ഡൗൺലോർഡ് ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.  

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

 

PREV
click me!

Recommended Stories

നിര്‍മ്മാണ വായ്പാ മേഖലയിലേക്ക് കടക്കാന്‍ എസ്.ബി.ഐ; സുതാര്യമായ പദ്ധതികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ
പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ