കേരള ബാങ്ക് ഉടന്‍ ഒന്നാമതെത്തും; മുഖ്യമന്ത്രി

Web Desk   | Asianet News
Published : Jan 20, 2020, 11:15 AM ISTUpdated : Jan 20, 2020, 12:40 PM IST
കേരള ബാങ്ക് ഉടന്‍ ഒന്നാമതെത്തും; മുഖ്യമന്ത്രി

Synopsis

അടുത്ത മൂന്ന് വര്‍ഷം കൊണ്ട് മൂന്ന് ലക്ഷം കോടിയുടെ ബിസിനസ്സാണ് ലക്ഷ്യം. വഴിവിട്ട് കാര്യങ്ങൾ നടത്തണമെന്നുള്ളവരാണ് റിസർവ് ബാങ്ക് നിയന്ത്രണം എതിർക്കുന്നതെന്നും പിണറായി വിജയന്‍.

തിരുവനന്തപുരം: കേരള ബാങ്ക് അധികം വൈകാതെ കേരളത്തിലെ ഒന്നാമത്തെ ബാങ്കായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് മൂന്ന് ലക്ഷം കോടിയുടെ ബിസിനസ്സാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.കേരള ബാങ്കിന്‍റെ ലോഗോ മുഖ്യമന്ത്രി പുറത്തിറക്കി.

റിസർവ് ബാങ്ക് നിയന്ത്രണം കൊണ്ട് കുഴപ്പമൊന്നുമില്ല. വഴിവിട്ട് കാര്യങ്ങൾ നടത്തണമെന്നുള്ളവരാണ് അതിനെ  എതിർക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. 825 ശാഖകളും 65000 കോടി നിക്ഷേപവും ആദ്യ ഘട്ടത്തില്‍ കേരള ബാങ്കിനുണ്ടാകും. 1600ഓളം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും അര്‍ബന്‍ ബാങ്കുകളും കേരള ബാങ്കിന്‍റെ ഭാഗമാകുന്നതോടെ കേരളത്തിലെ ഒന്നാം നമ്പര്‍ ബാങ്കായി കേരള ബാങ്ക് മാറും.

സംസ്ഥാന ജനതയെ ഒന്നായി ഉൾക്കൊള്ളുന്ന സാമ്പത്തിക സ്ഥാപനമാകും കേരള ബാങ്ക്‌ എന്ന്‌ സാക്ഷ്യപ്പെടുത്തുന്ന ദർശനരേഖ ,വിശേഷാല്‍ പൊതുയോഗത്തിൽ  അവതരിപ്പിച്ചു. സഹകരണ നിയമവും ചട്ടവും പാലിച്ചായിരക്കും കേരള ബാങകിന്‍റെ പ്രവര്‍ത്തനം. മാര്‍ച്ച് മാസത്തിനുള്ളില്‍ 5000 കോടിയുടെ കാര്‍ഷിക വായ്പയാണ് കേരള ബാങ്ക് ലക്ഷ്യമിടുന്നതെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. കേരളബാങ്കിനെ എതിർക്കുന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രാഥമിക ബാങ്കുകൾ പൊതുയോഗത്തിൽ പങ്കെടുത്തില്ല.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ബലമായി കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഈ മാസം ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിരുന്നു. ഓര്‍ഡിനന്‍സ് സഹകരണ ജനാധിപത്യ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് കത്തില്‍ ചെന്നിത്തല പറഞ്ഞത്. 

Read Also: 'മലപ്പുറം ജില്ലാ ബാങ്ക് ലയന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവക്കരുത്'; കത്തയച്ച് ചെന്നിത്തല


 

PREV
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി