എസ് പി കൊച്ചാറിനെ സിഒഎഐ ഡയറക്ടർ ജനറലായി നിയമിച്ചു

Published : Jul 03, 2020, 09:51 PM IST
എസ് പി കൊച്ചാറിനെ സിഒഎഐ ഡയറക്ടർ ജനറലായി നിയമിച്ചു

Synopsis

ഇന്ത്യൻ ആർമിയിൽ ഇൻഫർമേഷൻ ആന്റ് കമ്യൂണിക്കേഷൻ ടെക്നോളജി വിഭാഗത്തിന്റെ തലവനായിരുന്നു കൊച്ചാർ. ഇതിന് മുൻപ് ഇന്ത്യൻ ആർമിയിൽ അഡീഷണൽ ഡയറക്ടർ ജനറലായിരുന്നു. 

ദില്ലി: സെല്ലുലാർ ഓപ്പറേറ്റേർസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായി എസ്‌പി കൊച്ചാറിനെ നിയമിച്ചു. ദീർഘകാലം ഈ ചുമതല വഹിച്ചിരുന്ന രാജൻ എസ് മാത്യു സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് കൊച്ചാർ ചുമതലയേറ്റെടുക്കുന്നത്.

ഇന്ത്യൻ ആർമിയിൽ ഇൻഫർമേഷൻ ആന്റ് കമ്യൂണിക്കേഷൻ ടെക്നോളജി വിഭാഗത്തിന്റെ തലവനായിരുന്നു കൊച്ചാർ. ഇതിന് മുൻപ് ഇന്ത്യൻ ആർമിയിൽ അഡീഷണൽ ഡയറക്ടർ ജനറലായിരുന്നു. ടെലികോം സെക്ടർ സ്കിൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സിഇഒ ആയും പ്രവർത്തിച്ചിട്ടുണ്ട്.

ഭാരതി എയർടെല്ലിന്റെ ഇന്ത്യ, ദക്ഷിണേഷ്യ വിഭാഗത്തിന്റെ സിഒഒ ആയ അജയ് പുരിയെ സിഒഎഐ ചെയർമാനായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. റിലയൻസ് ജിയോ ഇൻഫോകോം പ്രസിഡന്റ് പ്രമോദ് കുമാർ മിത്തലാണ് വൈസ് ചെയർമാൻ. 

PREV
click me!

Recommended Stories

സർക്കാരുമായുള്ള ചർച്ച പരാജയം; ബാങ്കിലേക്ക് ഓടണ്ട, നാളെ മുതൽ 3 ദിവസത്തേക്ക് ബാങ്ക് അടഞ്ഞു കിടക്കും
മോഷ്ടിച്ചത് അമേരിക്കൻ സാങ്കേതിക വിദ്യ! ചൈനീസ് ടെക് ഭീമന് വമ്പൻ തിരിച്ചടി, യു.എസിൽ വാവെയ്‌ക്കെതിരായ ക്രിമിനൽ വിചാരണ തുടങ്ങി