മൂവായിരം കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ട് കൊച്ചിൻ പോർട്ട് ട്രസ്റ്റ്

Web Desk   | Asianet News
Published : Feb 24, 2021, 07:03 AM IST
മൂവായിരം കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ട് കൊച്ചിൻ പോർട്ട് ട്രസ്റ്റ്

Synopsis

കൊവിഡ് പ്രതിസന്ധിയുടെ ക്ഷീണം തുറമുഖം മറികടക്കുന്നതിനിടെയാണ് വലിയ നിക്ഷേപസാധ്യത കൊച്ചിയിലേക്കെത്തുന്നത്.ഊർജ്ജം മുതൽ ടൂറിസം മേഖലകളിലായി 25 പദ്ധതികൾക്കാണ് വഴി തെളിഞ്ഞിരിക്കുന്നത്. 

കൊച്ചി: ഇന്ത്യൻ സമുദ്ര ഉച്ചകോടിയിൽ മൂവായിരം കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ട് കൊച്ചിൻ പോർട്ട് ട്രസ്റ്റ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം മാർച്ച് 2മുതൽ ഓൺലൈനായി സംഘടിപ്പിക്കുന്ന ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യും.വ്യവസായികൾ മുതൽ വിദ്യാർത്ഥികൾ വരെ വിവിധ മേഖലകളിലുള്ളവർ ഉച്ചകോടിയിൽ പങ്കെടുക്കും.

കൊവിഡ് പ്രതിസന്ധിയുടെ ക്ഷീണം തുറമുഖം മറികടക്കുന്നതിനിടെയാണ് വലിയ നിക്ഷേപസാധ്യത കൊച്ചിയിലേക്കെത്തുന്നത്.ഊർജ്ജം മുതൽ ടൂറിസം മേഖലകളിലായി 25 പദ്ധതികൾക്കാണ് വഴി തെളിഞ്ഞിരിക്കുന്നത്. ഉച്ചകോടിയ്ക്ക് മുമ്പായി തന്നെ ഒന്‍പതു ധാരണാപത്രങ്ങളില്‍ തുറമുഖ ട്രസ്റ്റ് ഒപ്പുവച്ചുകഴിഞ്ഞു. 3500 തൊഴിലവസരങ്ങൾ. ഡി.പി.വേള്‍ഡുമായി കൂടുതൽ സഹകരണത്തിനും പദ്ധതികളുണ്ട്. നിലവിൽ 30 അധികം രാജ്യങ്ങൾ ഉച്ചകോടിയിൽ പങ്കെടുക്കാൻ താത്പര്യം അറിയിച്ച് കഴിഞ്ഞു.

മാരിടൈം ഇന്ത്യാ സമ്മിറ്റ് എന്ന വെബ്‌സൈറ്റിലൂടെ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് വെര്‍ച്വല്‍ ഉച്ചകോടിയില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.നിക്ഷേപകര്‍ക്കും തുറമുഖ രംഗത്ത് പ്രവര്‍ത്തിക്കുന്നവർക്കുമുള്ള പ്രത്യേക സെഷനുകളും,പ്രദര്‍ശനങ്ങളും മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഉച്ചകോടിയിലുണ്ടാകും.

PREV
click me!

Recommended Stories

ബാങ്ക് ഇടപാടുകള്‍ ഇനി സുതാര്യം: സര്‍വീസ് ചാര്‍ജുകള്‍ ഏകീകരിക്കുന്നു, ആര്‍.ബി.ഐ.യുടെ ഇടപെടല്‍
'വായു മലിനീകരണം കുറയ്ക്കണം', യുപിക്കും ഹരിയാനയ്ക്കും 5000 കോടി ധനസഹായം നൽകി ലോകബാങ്ക്