സംസ്ഥാനത്തെ വെളിച്ചെണ്ണ വിലയില്‍ ഇടിവ്; ചില ബ്രാന്‍ഡുകള്‍ക്ക് വില ഇപ്പോഴും ഉയര്‍ന്ന് തന്നെ

Published : Apr 01, 2019, 12:40 PM ISTUpdated : Apr 01, 2019, 12:45 PM IST
സംസ്ഥാനത്തെ വെളിച്ചെണ്ണ വിലയില്‍ ഇടിവ്; ചില ബ്രാന്‍ഡുകള്‍ക്ക് വില ഇപ്പോഴും ഉയര്‍ന്ന് തന്നെ

Synopsis

സംസ്ഥാനത്തെ ചെറുകിട മില്ലുകളില്‍ ഇതിലും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ വില്‍പന നടക്കുന്നത്. എന്നാല്‍, സംസ്ഥാനത്ത് സജീവമായ ചില ബ്രാന്‍ഡഡ് വെളിച്ചെണ്ണയ്ക്ക് ഇപ്പോഴും ലിറ്ററിന് 250 രൂപയോളം വില ഇടാക്കുന്നതായാണ് വ്യാപാരികള്‍ പറയുന്നത്. 

തിരുവനന്തപുരം: ചൂട് വര്‍ധിക്കുന്നതും, മായം കലര്‍ന്നിട്ടുണ്ടെന്ന ആശങ്കയും സംസ്ഥാനത്തെ വെളിച്ചെണ്ണവിലയില്‍ ഇടിവിന് കാരണമാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 20 രൂപയുടെ കുറവാണ് വെളിച്ചെണ്ണയ്ക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ലിറ്ററിന് 220 രൂപയായിരുന്ന വെളിച്ചെണ്ണ വില 200 രൂപയിലേക്ക് താഴ്ന്നു. 

സംസ്ഥാനത്തെ ചെറുകിട മില്ലുകളില്‍ ഇതിലും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ വില്‍പന നടക്കുന്നത്. എന്നാല്‍, സംസ്ഥാനത്ത് സജീവമായ ചില ബ്രാന്‍ഡഡ് വെളിച്ചെണ്ണയ്ക്ക് ഇപ്പോഴും ലിറ്ററിന് 250 രൂപയോളം വില ഇടാക്കുന്നതായാണ് വ്യാപാരികള്‍ പറയുന്നത്. 

വിപണിയില്‍ ലഭിക്കുന്ന വെളിച്ചെണ്ണകളില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന ആശങ്കയും സംസ്ഥാനത്ത്  ചൂട് ഉയരുന്നതും വെളിച്ചെണ്ണ ഉപയോഗത്തില്‍ കുറവ് വരുത്തിയതാണ് എണ്ണവില കുറയാന്‍ ഇടയാക്കിയതെന്നാണ് ഈ മേഖലയിലുളളവരുടെ നിഗമനം. 
 
PREV
click me!

Recommended Stories

ഡോണള്‍ഡ് ട്രംപിന്റെ 2025 ലെ സാമ്പത്തിക വിവരങ്ങള്‍ പുറത്ത്; ആസ്തി കൈകാര്യം ചെയ്യുന്നത് അമേരിക്കയിലെ മുന്‍നിര ബാങ്കുകള്‍
ഇന്ത്യയിൽ കല്യാണവും കച്ചവടമാകുന്നു; വിവാഹച്ചെലവ് കണ്ടെത്താന്‍ പുതിയ വഴിയായി 'വെഡ്ഡിങ് ടൂറിസം', ടിക്കറ്റെടുത്ത് വിദേശികള്‍