Latest Videos

ഉയർന്ന ക്രെഡിറ്റ് ലിമിറ്റുള്ള ക്രെഡിറ്റ് കാർഡ് ആവശ്യമുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

By Web TeamFirst Published Apr 10, 2023, 5:26 PM IST
Highlights

നിങ്ങളാഗ്രഹിക്കുന്ന തരത്തിൽ  റിവാർഡ് പോയിന്റുകളും ഉയർന്ന ക്രെഡിറ്റ് പരിധിയും ലഭ്യമാക്കുന്ന തരത്തിലുള്ള ക്രെഡിറ്റ് കാർഡുകൾ ലഭിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

സാലറി കയ്യിൽ കിട്ടി ദിവസങ്ങൾക്കുള്ളിൽ പോക്കറ്റ് കാലിയായെന്ന പരാതിയുണ്ട് മിക്കവർക്കും. കയ്യിൽ പണമില്ലെങ്കിൽ സ്വാഭാവികമായും നമ്മൾ കടം വാങ്ങിക്കും.ഇപ്പോൾ കയ്യിലെ ക്യാഷ് തീർന്നാൽ  ക്രെഡിറ്റ് കാർഡിനെ ആശ്രയിക്കുന്നവരാണ് കൂടുതലും. പലപ്പോഴും ക്രെഡിറ്റ് കാർഡ് ഇല്ലാതെ കൈകാര്യം ചെയ്യാനാകില്ലെന്ന സ്ഥിതിയിലെത്തിയിട്ടുണ്ട് കാര്യങ്ങൾ. ഇന്ന്  പേയ്മെന്റുകൾ നടത്തുന്നതിനുള്ള വളരെ ജനപ്രിയവും സൗകര്യപ്രദവുമായ മാർഗമാണ് ക്രെഡിറ്റ് കാർഡുകൾ. എന്നാൽ ആവശ്യങ്ങൾക്കനുസരിച്ച് ക്രെഡിറ്റ് കാർഡ്  ഒരെണ്ണം ലഭിക്കുന്നത് അത്ര എളുപ്പവുമല്ല.

നിങ്ങൾക്ക് മികച്ച ക്രെഡിറ്റ് സ്‌കോറും സ്ഥിരമായ വരുമാന സ്രോതസ്സും ഉണ്ടെങ്കിൽ, ഉയർന്ന ക്രെഡിറ്റ് ലിമിറ്റും ആകർഷകമായ റിവാർഡ് പ്രോഗ്രാമുകളുമുള്ള ഒരു ക്രെഡിറ്റ് കാർഡ് ലഭിച്ചേക്കാം. എന്നാൽ നിങ്ങൾക്ക് കുറഞ്ഞ ക്രെഡിറ്റ് സ്‌കോറും,  കുറഞ്ഞ വരുമാനവുമാണുള്ളതെങ്കിൽ നിങ്ങൾക്ക് ആവശ്യമുള്ള കാർഡ് നേടുന്നത് വെല്ലുവിളിയായിരിക്കും. അല്ലെങ്കിൽ കുറഞ്ഞ ക്രെഡിറ്റ് ലിമിറ്റും ഉയർന്ന പലിശ നിരക്കും ഉള്ള കാർഡ് ആയിരിക്കും ലഭിക്കുക..

നിങ്ങളാഗ്രഹിക്കുന്ന തരത്തിൽ  റിവാർഡ് പോയിന്റുകളും ഉയർന്ന ക്രെഡിറ്റ് പരിധിയും ലഭ്യമാക്കുന്ന തരത്തിലുള്ള ക്രെഡിറ്റ് കാർഡുകൾ ലഭിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ALSO READ: ഇന്ത്യൻ തീരം വിട്ടത് 85,000 കോടിയുടെ മൊബൈൽ ഫോണുകള്‍; റെക്കോർഡിട്ട് സ്മാർട്ട്ഫോൺ കയറ്റുമതി

നിങ്ങൾക്ക് ഒരു ബാങ്കിൽ ആക്ടീവായ സാലറി അക്കൗണ്ട് ഉണ്ടെങ്കിൽ,  ക്രെഡിറ്റ് കാർഡിനായി അതേ ബാങ്ക് തന്നെ സമീപിക്കാവുന്നതാണ്. നിങ്ങളുടെ സാമ്പത്തിക ഇടാപാടുകൾ അഥവാ, അവരുടെ പക്കൽ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് ു ബാങ്കിംഗ്ഹിസ്റ്ററിയുള്ളതിനാൽ  പ്രീ അപ്രൂവ്ഡ് ആയ ഒരു ക്രെഡിറ്റ് കാർഡ്, ലളിതമായ പേപ്പർ വർക്കുകളോടെ അനുവദിച്ചു കിട്ടാൻ എളുപ്പമാണ്.

ഇനി നിങ്ങൾക്ക് സാലറി അക്കൗണ്ടുള്ള ബാങ്ക് നൽകുന്ന ക്രെഡിറ്റ് കാർഡിൽ താല്പര്യമില്ലെങ്കിൽ മറ്റ് ബാങ്കുകളുടെ കാർഡുകളും, ഓഫറുകളും പരിശോധിക്കാം. നിങ്ങളുടെ ആവശ്യവുമായി പൊരുത്തപ്പെടുന്ന ഓഫർ പരിശോധിച്ച് അതിന് അപേക്ഷിക്കുക.

നിങ്ങൾ സ്ഥിരമായ ഒരു വരുമാനമില്ലാത്ത വ്യക്തിയാണെങ്കിൽ, ഉയർന്ന റിസ്‌കുള്ള വായ്പക്കാരുടെ ലിസ്റ്റിലാണ് ബാങ്ക് നിങ്ങളെ പരിഗണിക്കുക.ഇത്തരം സാഹചര്യങ്ങളിൽ സ്ഥിരനിക്ഷേപം അടക്കമുള്ളവ ചില ബാങ്കുകൾ ഈടായി ആവശ്യപ്പെടാറുണ്ട്. പിന്നീട് ഈ തുകയുടെ 90% വരെ ക്രെഡിറ്റ് പരിധിയുള്ള കാർഡുകൾ അനുവദിക്കും.

കുടുംബാംഗങ്ങളുടെ ക്രെഡിറ്റ് കാർഡ് മുഖേന ഒരു ആഡ്-ഓൺ കാർഡ് നേടുക എന്നതാണ് ക്രെഡിറ്റ് കാർഡ് ലഭിക്കാനുള്ള മറ്റൊരു മാർഗം.ഈ ക്രെഡിറ്റ് കാർഡ് , പ്രൈമറി ക്രെഡിറ്റ് കാർഡ് ഉടമയുടെ അക്കൗണ്ടിലേക്ക് അറ്റാച്ച് ചെയ്തിരിക്കും. ചെലവ് പരിധിയും  പങ്കിടേണ്ടിവരും. അതിനാൽ, പ്രൈമറി കാർഡ് ഉടമയ്ക്ക് നിങ്ങളുടെ ചെലവ് കണക്കുകൾ ട്രാക്ക് ചെയ്യാൻ കഴിയുമെങ്കിലും, ആഡ്-ഓൺ കാർഡിൽ സമാഹരിച്ച എല്ലാ കുടിശ്ശികകൾക്കും അവരും ഉത്തരവാദിയായിരിക്കും.

ALSO READ : ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വായ്പ; 40,920 കോടി കടമെടുത്ത് മുകേഷ് അംബാനി

ഏതെങ്കിലും ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിന് മുമ്പ്, നിങ്ങളുടെ യോഗ്യത പരിശോധിച്ച് ആവശ്യമായ രേഖകൾ തയ്യാറാക്കി സൂക്ഷിക്കേണ്ടതുണ്ട്. ഡിജിറ്റൽ കെവൈസി നടപടിക്രമങ്ങൾ പൂർത്തിയായാൽ ക്രെഡിറ്റ് കാർഡ് എളുപ്പം ലഭിക്കും. അപേക്ഷകൾ ഓൺലൈനായിത്തന്നെ വേഗത്തിൽ ചെയ്യാവുന്നതുമാണ്.

ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുമ്പോൾ ബാങ്കുകൾ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ പ്രത്യേകം പരിശോധിക്കും. ഉയർന്ന ക്രെഡിറ്റ് സ്‌കോർ സാമ്പത്തിക അച്ചടക്ക ശീലത്തെയാണ് സൂചിപ്പിക്കുന്നത്. കുറഞ്ഞ ക്രെഡിറ്റ് സ്‌കോർ, നിരുത്തരവാദപരമായ സാമ്പത്തിക ശീലത്തെയും സൂചിപ്പിക്കുന്നു. മാത്രമല്ല, നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ലഭിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്‌തേക്കാം.അതുകൊണ്ട് ന്നെ ഒരു ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിന് മുമ്പ്, നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ പരിശോധിച്ച്  കുറവാണെങ്കിൽ മെച്ചപ്പെടുത്താൻ ശ്രമിക്കുക.  

പേയ്മെന്റുകൾ എളുപ്പമാക്കുന്നതിന് പുറമേ, ക്രെഡിറ്റ് കാർഡുകൾക്ക് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ മികച്ചതാക്കാനും സഹായിക്കാനാകും. ഇത് ഭാവിയിൽ നിങ്ങൾക്ക് വായ്പയെടുക്കുന്നതുപോലുള്ള ആവശ്യങ്ങൾ എളുപ്പമാക്കും.

click me!