ഭീകരതയ്ക്ക് ധനസഹായം നൽകലും കള്ളപ്പണം വെളുപ്പിക്കലും; ക്രിപ്റ്റോയുടെ അപകടസാധ്യതകൾ ഇവയാണെന്ന് നിർമ്മല സീതാരാമൻ

Published : Apr 19, 2022, 12:32 PM ISTUpdated : Apr 19, 2022, 01:43 PM IST
ഭീകരതയ്ക്ക് ധനസഹായം നൽകലും കള്ളപ്പണം വെളുപ്പിക്കലും; ക്രിപ്റ്റോയുടെ അപകടസാധ്യതകൾ ഇവയാണെന്ന് നിർമ്മല സീതാരാമൻ

Synopsis

വളരെ സമർത്ഥമായി സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള നിയന്ത്രണം മാത്രമാണ് ഇതിനുള്ള ഏക ഉത്തരമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു

വാഷിംഗ്ടൺ : തീവ്രവാദത്തിന് ധനസഹായം നൽകാനും കള്ളപ്പണം വെളുപ്പിക്കുന്നതിനും (money laundering) ക്രിപ്റ്റോകറന്‍സി (cryptocurrency) ഉപയോഗിക്കാം എന്നതാണ് അതിന്റെ ഏറ്റവും വലിയ അപകടസാധ്യത എന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman). ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (International Monetary Fund) മീറ്റിംഗിലാണ് ഡിജിറ്റൽ നാണയത്തിന്റെ അപകടാ സാധ്യതയെ കുറിച്ച് ധനമന്ത്രി തുറന്നടിച്ചത്. 'ക്രിപ്‌റ്റോയുടെ ഏറ്റവും വലിയ അപകടസാധ്യത ഭീകരതയ്ക്ക് ധനസഹായം നൽകുന്നതും കള്ളപ്പണം വെളുപ്പിക്കലുമാണെന്ന് ഞാൻ കരുതുന്നു' ധനമന്ത്രി പറഞ്ഞു. 

വളരെ സമർത്ഥമായി സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള നിയന്ത്രണം മാത്രമാണ് ഇതിനുള്ള ഏക ഉത്തരമെന്നും കേന്ദ്ര ധനമന്ത്രി (Union Minister of Finance) പറഞ്ഞു. ഡിജിറ്റൽ ലോകത്ത് ഇന്ത്യയുടെ വളർച്ചയും കഴിഞ്ഞ ഒരു ദശകത്തിൽ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വളർത്തിയെടുക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളും ധനമന്ത്രി ചൂണ്ടികാണിച്ചു.

ഔദ്യോഗിക സന്ദർശനത്തിനായാണ് ധനമന്ത്രി നിർമല സീതാരാമൻ അമേരിക്കയിൽ എത്തിയത്. സന്ദർശനത്തിന്റെ ആദ്യ ദിവസം, ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ ആതിഥേയത്വം വഹിച്ച "മണി അറ്റ് എ ക്രോസ്‌റോഡ്" എന്ന വിഷയത്തിൽ നടന്ന ഉന്നതതല പാനൽ ചർച്ചയിൽ ധനമന്ത്രി പങ്കെടുത്തു. ലോകബാങ്കിന്റെ സ്പ്രിംഗ് മീറ്റിംഗ്, ജി 20 ധനമന്ത്രിമാരുടെ യോഗം, സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മീറ്റിംഗ് (എഫ്എംസിബിജി) എന്നിവയില്‍ വരും ദിവസങ്ങളിൽ ധനമന്ത്രി പങ്കെടുക്കും. ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുമായി നിരവധി ഉഭയകക്ഷി ചർച്ചകളും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസുമായുള്ള ഉന്നതതല കൂടിക്കാഴ്ചയും സന്ദർശനത്തിൽ ഉൾപ്പെടുമെന്ന് ധനമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ഇന്ത്യയിലെ ക്രിപ്റ്റോ ഉപയോഗം ആശങ്കകളിലൂടെ നീങ്ങുകയാണ്. ഇന്ത്യയിൽ ക്രിപ്റ്റോയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന് മുകളിൽ 30 ശതമാനം നികുതി ചുമത്തിയിട്ടുണ്ടെങ്കിലും രാജ്യം ഇതുവരെ  ക്രിപ്‌റ്റോയെ അംഗീകരിച്ചിട്ടില്ല.  ക്രിപ്‌റ്റോകറന്‍സി ഇന്ത്യയില്‍ നിയമപരമാണോ നിയമവിരുദ്ധമാണോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. 
 

PREV
click me!

Recommended Stories

Gold Rate Today: വിവാഹ വിപണി കിതയ്ക്കുന്നു, സ്വർണവിലയിൽ നേരിയ ഇടിവ്; ഉപഭോക്താക്കൾക്ക് ആശ്വാസത്തിന് വകയുണ്ടോ?
ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ