കണ്ണഞ്ചിപ്പിച്ച് ലുലുവിന്റെ നവരസ, 24 കാരറ്റ് സ്വർണം, വെള്ളി, ജർമ്മൻ സിൽവർ നൂലിഴ; കല്യാണ സാരിയെ കുറിച്ചാണ്!

Published : Feb 07, 2024, 04:15 PM IST
കണ്ണഞ്ചിപ്പിച്ച് ലുലുവിന്റെ നവരസ, 24 കാരറ്റ് സ്വർണം, വെള്ളി, ജർമ്മൻ സിൽവർ നൂലിഴ; കല്യാണ സാരിയെ കുറിച്ചാണ്!

Synopsis

ലുലു വെഡ്ഡിംഗ് ഉത്സവിന് സമാപനദിനത്തിൽ നവരസ ശേഖരം ഷെയ്ൻ നിഗം, മഹിമ നമ്പ്യാർ എന്നിവർ ചേർന്ന് അവതരിപ്പിച്ചു  

കൊച്ചി: രസാഭിനയത്തിന്റെ മുഖഭാവഭങ്ങൾ വരച്ചിടുന്ന നവരസങ്ങളുടെ ശൈലിയിൽ നവീനമായ നൂലിഴകൾ കൊണ്ട് ചേർത്ത നവരസ വസ്ത്രശേഖരം ലുലു സെലിബ്രേറ്റ് അവതരിപ്പിച്ചു. ബ്രൈഡൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനായി പ്രത്യേകം നിർമ്മിച്ച വസ്ത്രശേഖരമാണ് നവരസ. ഇരുത്തിനാല് കാരറ്റ് സ്വർണം, വെള്ളി, ജെർമ്മൻ സിലവർ നൂലിഴകൾ കൊണ്ട് രൂപപ്പെടുത്തിയ ക്ലാസിക് - മോഡേൺ വസ്ത്ര ശേഖരമാണ് നവരസ. 

ബ്രൈഡൽ സങ്കൽപ്പങ്ങളുടെ വിസ്മയം സമ്മാനിച്ച ലുലു സെലിബ്രേറ്റ് വെഡ്ഡിങ് ഉത്സവിന്റെ സമാപന ദിനത്തിൽ, താരങ്ങളായ ഷെയ്ൻ നിഗം, മഹിമ നമ്പ്യാർ എന്നിവർ ചേർന്ന് നവരസ കളക്ഷൻസ് അവതരിപ്പിച്ചു. ക്ലാസിക്കൽ, മോഡേൺ സ്റ്റൈലുകളിൽ ആകർഷകമായ ശേഖരമാണ് നവരസയിൽ ഒരുക്കിയിരിക്കുന്നത്. അഞ്ച് ദിവസം നീണ്ട നിന്ന ലുലു വെഡ്ഡിംഗ് ഉത്സവ് കൊച്ചിക്ക് ബ്രൈഡൽ സങ്കൽപ്പങ്ങളുടെ വിപുലമായ അനുഭവമാണ് നൽകിയത്. 

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ വെഡ്ഡിംഗ് എക്സ്പോയായി മാറി വെഡ്ഡിംഗ് ഉത്സവ്. വിവാഹത്തിന്റെ ലൊക്കേഷൻ, സാരി, പൂക്കൾ, ഡെക്കറേഷൻ തുടങ്ങി വെഡ്ഡിംഗ് പ്ലാനുകളുമായി ബന്ധപ്പെട്ട എല്ലാം ഒരു കുടക്കിഴിൽ അണിനിരത്തിയായിരുന്നു ഉത്സവ്. വിവാഹ വസ്ത്രധാരണം, അലങ്കാരം, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, കാറ്ററിംഗ് അടക്കം മാറുന്ന കാലത്തെ വെഡ്ഡിംഗ് ട്രെന്‍ഡുകള്‍ പരിചയപ്പെടുത്തിയതിനൊപ്പം വെഡ്ഡിംഗ് പ്ലാനര്‍മാരുമായി നേരിട്ട് സംവദിയ്ക്കാനും സൗകര്യം ഒരുക്കിയിരുന്നു. 

കലാപരിപാടികളും, ബ്രൈഡൽ ഫാഷൻ ഷോ എന്നിവയും നടന്നു. വ്യത്യസ്ഥമായ വിവാഹ വിഭവങ്ങൾ രുചിച്ചറിയാൻ വിവാഹഫുഡ് സ്പെഷ്യൽ സ്റ്റാളും ഉണ്ടായിരുന്നു. റോയൽ വിന്റേജ് കാറുകളുടെ പ്രദർശനം വ്ത്യസ്ത അനുഭവമായി. ലുലു ഇന്ത്യ സിഒഒ രജിത് രാധാകൃഷ്ണൻ, കൊമേഴ്സ്യൽ മാനേജർ സാദിഖ് കാസിം, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ലുലു സെലിബ്രേറ്റ് ബിസിനസ് ഹെഡ് സിദ്ധാര്‍ത്ഥ് ശശാങ്കന്‍,  ലുലു സെലിബ്രേറ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ വൈഷ്ണവ് ഡി ദാസ് തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.

ലുലു മാരിയറ്റിൽ നിന്ന് വധുവായി വിന്റേജ് കാറിൽ, ബുള്ളറ്റ് അകമ്പടി, വരവേറ്റ് നർത്തകര്‍; മാളവിക വെഡ്ഡിങ് ഉത്സവിന്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്