ഡിസ്കവർ ​ഗ്ലോബൽ എഡ്യൂക്കേഷൻ എക്സ്പോ കോട്ടയത്ത് മെയ് 3,4 തീയതികളിൽ

Published : May 01, 2025, 07:52 PM ISTUpdated : May 01, 2025, 07:57 PM IST
ഡിസ്കവർ ​ഗ്ലോബൽ എഡ്യൂക്കേഷൻ എക്സ്പോ കോട്ടയത്ത് മെയ് 3,4 തീയതികളിൽ

Synopsis

മെയ്  3 , 4  തീയതികളിൽ, കെ സി മാമ്മൻ മാപ്പിള ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ.

കേരളത്തിലെ ഏറ്റവും വലിയ വിദേശ വിദ്യാഭ്യാസ എക്‌സ്‌പോ, ഡിസ്കവർ ഗ്ലോബൽ എഡ്യൂക്കേഷൻ എക്‌സ്‌പോയുടെ മൂന്നാം സീസൺ കോട്ടയത്ത് ! മെയ്  3 , 4  തീയതികളിൽ, കെ സി മാമ്മൻ മാപ്പിള ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ . ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ.

വിദേശത്ത് പഠിക്കാൻ അഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഏറ്റവും മികച്ച എക്‌സ്‌പോ, നേരിട്ടുള്ള യുണിവേഴ്സിറ്റി പ്രതിനിധികൾ, വിദഗ്ധ കൺസൾട്ടന്റുമാർ, പുതിയ നിയമ വിവരങ്ങൾ, കോഴ്‌സ് വിവരങ്ങൾ എല്ലാം ഒരേ സ്റ്റേജിൽ! 

ഇത്തവണ, കൂടുതൽ എജൻസികൾ പങ്കുചേരുന്ന ഈ എക്‌സ്‌പോയിൽ, വിദ്യാർത്ഥികൾക്ക് 50-ഓളം രാജ്യങ്ങളിലെ 1000-ലധികം വിദേശ സർവകലാശാലകളുടെ കോഴ്സുകളും പ്രോഗ്രാമുകളുമെക്കുറിച്ച് നേരിട്ട് മനസിലാക്കാനും അവസരം ഒരുക്കുന്നു.

കൂടാതെ, യുണിവേഴ്സിറ്റികളുടെ പ്രതിനിധികൾ നേരിട്ട് എത്തി വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിവിധ കോഴ്‌സുകളെക്കുറിച്ചും അതിന്റെ സാധ്യതകളെയും കുറിച്ച് നേരിട്ട് വിവരങ്ങൾ ചോദിച്ചറിയാൻ വിദ്യാർത്ഥികൾക്ക് ഈ അവസരം വലിയ സഹായമാകും. UK, കാനഡ പോലുള്ള രാജ്യങ്ങളിലെ നിയമപരമായ മാറ്റങ്ങൾ മനസ്സിലാക്കി കൂടുതൽ കൃത്യതയോടെയും വേഗത്തോടെയും അഡ്മിഷൻ പ്രോസസുകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള കേരളത്തിലെ മുൻനിര ഏജൻസികളാണ് ഇത്തവണ എത്തുന്നത് എന്നതും മറ്റൊരു ഹൈലൈറ്റാണ്.

പ്രതിദിനം വിദേശത്ത് പഠിക്കാൻ താത്പര്യപ്പെടുന്ന മലയാളികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. എവിടെയാണ് പഠിക്കാൻ ഏറ്റവും ഉചിതം? അതിനായി ഏതാണ് വിശ്വസനീയമായ മാർഗം? ഇവയെല്ലാം സംബന്ധിച്ച കൂടുതൽ വ്യക്തത ഇപ്പോഴും അനേകർക്ക് ആവശ്യമുണ്ട്. എന്നാൽ, ഇത്തരം നിർണ്ണായക തീരുമാനങ്ങൾ എളുപ്പത്തിൽ എടുക്കാനാവില്ല. വിദേശപഠനം  കൃത്യമായി പ്ലാൻ ചെയ്യാൻ വേണ്ടത് ശരിയായ, ആധികാരികമായ വിവരങ്ങളാണ്. ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന ഡിസ്കവർ ഗ്ലോബൽ എജ്യുക്കേഷൻ എക്‌സ്‌പോ.

വിദ്യാഭ്യാസ വായ്പ,ഐഇഎൽടിഎസ് (IELTS) പരിശീലനം എന്നിവയെ കുറിച്ചുളള വിവരങ്ങളും എക്‌സ്‌പൊയിൽ ലഭ്യമാണ്. 

2025 May  3 , 4  തിയതികളിലെ ദിവസങ്ങളിൽ കോട്ടയം, കെ സി മാമ്മൻ മാപ്പിള ഹാളിൽ  വെച്ചാണ് എക്‌സ്‌പൊ നടക്കുന്നത്. രാവിലെ 10 മുതൽ 6 മണി വരെ നടക്കുന്ന പരിപാടിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക്  മാത്രമാണ് പ്രവേശനം. വിദേശ  പഠനത്തെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും ഈ എക്‌സ്‌പൊ ഉത്തരം നൽകും. വിദേശ പഠനവും യാത്രയുമായി ബന്ധപ്പെട്ട് സമഗ്രമായ അറിവ് തരുന്ന എക്‌സ്‌പൊയുടെ രജിസ്റ്റർ ചെയ്യാം.
 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം