ഡബിൾ ഹോഴ്‌സ്‌ ഗോൾഡൻ ഗെറ്റ്‌എവേ സീസൺ രണ്ട് സമാപിച്ചു

Published : Feb 25, 2025, 07:32 PM IST
ഡബിൾ ഹോഴ്‌സ്‌ ഗോൾഡൻ ഗെറ്റ്‌എവേ സീസൺ രണ്ട് സമാപിച്ചു

Synopsis

ഡബിൾ ഹോഴ്സിന്റെ പുതിയ പ്രീമിയം ഉൽപ്പന്നമായ ഐപിഎം വടിമട്ട അരി പുറത്തിറക്കി.

ഡബിൾ ഹോഴ്‌സ്‌ ഉപഭോക്താക്കളുടെ മനം കവർന്ന ഡബിൾ ഹോഴ്സ്‌ ഗോൾഡൻ ഗെറ്റ്‌എവേ ക്യാംപെയിൻ സീസൺ രണ്ടിന്‌ ആഘോഷസമാനമായ പരിസമാപ്തി. ഫെബ്രുവരി 25-ന്‌ താജ്‌ വിവന്ത, മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച പ്രസ്സ്‌ മീറ്റോടെയാണ്‌ ക്യാംപെയിന്റെ ഓദ്യോഗികമായ സമാപനം.

ഗോൾഡൻ ഗെറ്റ്‌എവേ ആദ്യ സീസണിന്റെ തുടർച്ചയായി അവതരിപ്പിക്കപ്പെട്ട സീസൺ രണ്ട്‌, ആദ്യ സീസണിന്റെ വിജയചരിത്രം ആവർത്തികയായിരുന്നു. പുട്ട്‌ പൊടി, അപ്പം ഇടിയപ്പം പത്തിരി പൊടി, റവ, ശർക്കര, ഈസി പാലപ്പം, ഈസി ഇടിയപ്പം, ഈസി പത്തിരി പൊടി, ഇൻസ്റ്റന്റ്‌ ഇടിയപ്പം തുടങ്ങിയ ഉൽപ്പന്നങ്ങളിലായിരുന്നു ആകർഷകമായ ഈ ഓഫർ അവതരിപ്പിച്ചിരുന്നത്‌. ഉപഭോക്താക്കളെ ആകർഷിക്കാൻ അവതരിപ്പിച്ച ഈ ക്യാംപെയിൻ, ഒട്ടേറെ വലിയ സമ്മാനങ്ങളാണ്‌ മത്സരാർത്ഥികൾക്ക്‌ കൈമാറിയത്‌.

മാരുതി സ്വിഫ്റ്റ്‌ കാർ, സിംഗപ്പൂർ യാത്ര, തുടങ്ങിയ മെഗാ സമ്മാനങ്ങൾക്കൊപ്പം പ്രതിവാര സമ്മാനങ്ങളായ സ്വർണ്ണനാണയങ്ങൾ, എയർ കണ്ടീഷനറുകൾ, ഫ്രിഡ്ജുകൾ എന്നിവയും, ഇതിന്‌ പുറമേ 10 മുതൽ 100 രൂപവരെ വരെയുള്ള ക്യാഷ്‌ ബാക്ക്‌ ഓഫറുകളും പദ്ധതിയുടെ ഭാഗമായിരുന്നു.

ഈ അവസരത്തിൽ ഡബിൾ ഹോഴ്‌സ്‌ ശ്രേണിയിലേക്ക്‌ മറ്റൊരു പ്രീമിയം ഉത്പ്പന്നമായ ഐപിഎം വടിമട്ട റൈസ്‌ ലോഞ്ച്‌ ചെയ്യുകയുണ്ടായി. 50% തവിട്‌ നിലനിർത്തി, 37 ഗുണനിലവാര പരിശോധനകൾക്ക്‌ ശേഷം ഉപഭോക്താക്കളിലേക്ക്‌ എത്തുന്ന ഈ അരി വൈവിധ്യം, ഇന്റഗ്രേറ്റഡ്‌ പെസ്റ്റ്‌ മാനേജ്മെന്റ്‌ മാനേജ്മെന്റ്‌ (ഐപിഎം) രീതിയിൽ കൃഷി ചെയ്യപ്പെട്ടതും, ഉയർന്ന പരിശുദ്ധി, ഗുണനിലവാരം എന്നിവ ഉറപ്പുവരുത്തിയതുമാണ്‌. 

പുതിയ ഉൽപ്പന്നത്തിലൂടെ കേരളത്തിലെ മികച്ച റൈസ്‌ ബ്രാൻഡ് എന്ന സ്ഥാനം കൂടുതൽ ഉറപ്പാക്കുവാനൊരുങ്ങുകയാണ്‌ ഡബിൾ ഹോഴ്സ്‌. ഉൽപ്പന്നത്തിന്റെ ഓദ്യോഗിക പ്രകാശനം ബ്രാൻഡ്‌ അംബാസഡറായ നടി മംമ്ത മോഹൻദാസ്‌, ഡബിൾ ഹോഴ്‌സ്‌ ചെയർമാനും മാനേജിംഗ്‌ ഡയറക്ടറുമായ വിനോദ്‌ മഞ്ഞില എന്നിവർ സംയുക്തമായി നിർവഹിച്ചു.

“ഉപഭോക്താക്കൾക്ക്‌ ഉന്നതഗുണമേന്മയാർന്ന അതിനൂതന ആഹാരവിഭവങ്ങൾ, പരമ്പരാഗത രുചി നഷ്ടപ്പെടാതെ പുതുജീവിതരീതികൾക്കിണങ്ങുന്നതരം അനുഭവം പ്രധാനം ചെയ്യുന്നതിലൂടെ അവരുടെ വിശ്വാസം സംരക്ഷിക്കുവാൻ ഡബിൾ ഹോഴ്‌സ്‌ പ്രതിജഞാബദ്ധരാണ്‌. അതിനോടൊപ്പം ഉപഭോക്താക്കളെ ബ്രാൻഡിനോട് ചേർത്ത്‌ നിർത്തുവാനായി മുന്നോട്ടുവെക്കുന്ന നൂതനമായ പദ്ധതികളടെ ഭാഗമായാണ്‌ ഗോൾഡൻ ഗെറ്റ്‌എവേ ക്യാംപെയിൻ അവതരിപ്പിച്ചത്‌. ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതൽ ഉഷ്മളമാക്കുകയും അവരെ ബ്രാൻഡുമായി കൂടുതൽ അടുപ്പിക്കുകയും ചെയ്യുന്നതിലൂടെ നീണ്ടുനിൽക്കുന്ന ഒരു ഉപഭോക്തൃബന്ധമാണ്‌ ഇതിലൂടെ സ്ഥാപിക്കാനൊരുങ്ങുന്നത്." -- ഡബിൾ ഹോഴ്‌സ്‌ ചെയർമാനും മാനേജിംഗ്‌ ഡയറക്ടറുമായ വിനോദ്‌ മഞ്ഞില പറഞ്ഞു.
 

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്
റഷ്യന്‍ വിപണി പിടിക്കാന്‍ ഇന്ത്യ; മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നീക്കം