'എന്റെ കേരളം' മേള സംസ്ഥാനത്തിന്റെ പരിണാമത്തിന്റെ കണ്ണാടി: മന്ത്രി വി.ശിവൻകുട്ടി

Published : May 19, 2025, 10:27 AM IST
'എന്റെ കേരളം' മേള സംസ്ഥാനത്തിന്റെ പരിണാമത്തിന്റെ കണ്ണാടി: മന്ത്രി വി.ശിവൻകുട്ടി

Synopsis

മേയ് 23 വരെ രാവിലെ ഒൻപതുമുതൽ രാത്രി ഒൻപതുവരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികം ആഘോഷിക്കുന്ന 'എന്റെ കേരളം' പ്രദർശന വിപണന മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. കനകക്കുന്നിലാണ് മേള നടക്കുന്നത്. മന്ത്രി വി. ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്തു.

75,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ, 54,000 ചതുരശ്രയടിയിൽ എയർകണ്ടീഷൻ ചെയ്ത പന്തലാണ്. മൊത്തം 250 സ്റ്റാളുകൾ ഉണ്ട്. ഇതിൽ സർ‌ക്കാർ വകുപ്പിന്റെ സ്റ്റാളുകൾക്കൊപ്പം വാണിജ്യ സ്റ്റാളുകളും ഉണ്ടാകും. എല്ലാ ദിവസവും കലാപരിപാടികളും അരങ്ങേറും.

മന്ത്രി ജി.ആർ. അനിൽ അധ്യക്ഷനായി. എ.എ. റഹീം എംപി, എംഎൽഎമാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യാ രാജേന്ദ്രൻ, കളക്ടർ അനുകുമാരി, സബ്കളക്ടർ ഒ.വി. ആൽഫ്രഡ്, എഡിഎം ബീന പി. ആനന്ദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. മേയ് 23 വരെ രാവിലെ ഒൻപതുമുതൽ രാത്രി ഒൻപതുവരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം