'എന്റെ കേരളം' മേള തൃശ്ശൂരിൽ; പ്രവേശനം സൗജന്യം

Published : May 19, 2025, 08:10 PM IST
'എന്റെ കേരളം' മേള തൃശ്ശൂരിൽ; പ്രവേശനം സൗജന്യം

Synopsis

മെയ് 24-നാണ് മേള സമാപിക്കുന്നത്.

രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികത്തിൽ സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രദർശന വിപണനമേളയ്ക്ക് തൃശ്ശൂരിൽ തുടക്കമായി. തേക്കിൻകാട് മൈതാനത്തെ വിദ്യാർഥി കോർണറിലാണ് മേള നടക്കുന്നത്. മന്ത്രി കെ. രാജൻ മേള ഉദ്ഘാടനം ചെയ്തു.

വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകളും, വാണിജ്യ സ്റ്റാളുകളും ഉൾപ്പെടെ 189 സ്റ്റാളുകളാണ് മേളയിൽ ഉള്ളത്. വിവിധ സർക്കാർ സേവനങ്ങളും ലഭ്യമാകും. ഇതോടൊപ്പം ഭക്ഷ്യമേള, കാർഷിക മേള, സ്പോർട്സ് സോൺ, കലാ സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ, സിനിമാപ്രദർശനം എന്നിവയും നടക്കും.

രാവിലെ 10 മുതൽ രാത്രി എട്ട് വരെയാണ് പ്രദർശന സമയം. പ്രവേശനം സൗജന്യമാണ്. എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികളും അരങ്ങേറും. മെയ് 24-നാണ് മേള സമാപിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം