ഇപിഎഫ്ഒയിൽ ഏപ്രിൽ മാസത്തിൽ 1.33 ലക്ഷം തൊഴിലാളികൾ രജിസ്റ്റർ ചെയ്തു

Web Desk   | Asianet News
Published : Jun 20, 2020, 10:42 PM IST
ഇപിഎഫ്ഒയിൽ ഏപ്രിൽ മാസത്തിൽ 1.33 ലക്ഷം തൊഴിലാളികൾ രജിസ്റ്റർ ചെയ്തു

Synopsis

മാർച്ചിൽ പുതിയ രജിസ്ട്രേഷൻ 5.72 ലക്ഷമായി ഇടിഞ്ഞിരുന്നു. 

ദില്ലി: ഇപിഎഫ് ഓർഗനൈസേഷനിൽ പുതുതായി രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർധന. ഏപ്രിൽ മാസത്തിൽ മാത്രം 1.33 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തത്. ഇപിഎഫ്ഒയുടെ ഏറ്റവും പുതിയ പേറോൾ ഡാറ്റയിലാണ് ഇത് വ്യക്തമാക്കുന്നത്. 

മാർച്ചിൽ പുതിയ രജിസ്ട്രേഷൻ 5.72 ലക്ഷമായി ഇടിഞ്ഞിരുന്നു. ഫെബ്രുവരിയിൽ ഇത് 10.21 ലക്ഷമായിരുന്നു. ഏപ്രിൽ മാസത്തിൽ 1.3 ലക്ഷമായതോടെ ഈ വർഷത്തെ ശരാശരി പ്രതിമാസ എൻറോൾമെന്റ് ഏഴ് ലക്ഷമായി.

ഇപിഎഫ്ഒ 2018 ഏപ്രിൽ മാസം മുതലാണ് എൻറോൾമെന്റ് വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. 2017 സെപ്തംബർ മുതലുള്ള വിവരങ്ങളാണ് പുറത്തുവിട്ടത്. ഓരോ മാസവും പുതുതായി നടത്തിയ എൻറോൾമെന്റിന്റെ എണ്ണം, വിട്ടുപോയവരുടെ എണ്ണം, വീണ്ടും ഇപിഎഫിൽ ചേർന്നവരുടെ എണ്ണം എന്നിവയാണ് ഇപിഎഫ്ഒ പുറത്തുവിടുന്നത്.

PREV
click me!

Recommended Stories

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; പ്രവാസികള്‍ പണം നാട്ടിലേക്ക് അയയ്ക്കാന്‍ ഏറ്റവും നല്ല സമയം ഏത്?
'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി