EPF : അവകാശികള്‍ ഇല്ലാത്ത പിഎഫ് ഫണ്ടിലെ 100 കോടി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമനിധിക്ക്

Web Desk   | Asianet News
Published : Mar 10, 2022, 01:47 PM IST
EPF  : അവകാശികള്‍ ഇല്ലാത്ത പിഎഫ് ഫണ്ടിലെ 100 കോടി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമനിധിക്ക്

Synopsis

EPFO : പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 2021-22 വര്‍ഷത്തേക്കുള്ള പലിശനിരക്ക് നിശ്ചയിക്കാനും, പെന്‍ഷന്‍ പദ്ധതി രൂപീകരിക്കാനുമാണ് യോഗം പ്രധാനമായും ചേരുന്നത്. 

ഗുവാഹാട്ടി : ഫണ്ടില്‍ അവകാശികളില്ലാതെ കിടക്കുന്ന തുകയില്‍നിന്ന് 100 കോടി രൂപ മുതിര്‍ന്ന പൗരര്‍ക്കുള്ള ക്ഷേമനിധിയിലേക്ക് (elders fund) മാറ്റാനുള്ള നിര്‍ദേശം ഇ.പി.എഫ്.(EPFO) ട്രസ്റ്റിന്റെ ബോര്‍ഡ് യോഗം പരിഗണിക്കുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ ഗുവാഹാട്ടിയില്‍ ചേരുന്ന യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുക്കുന്നത്.

പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 2021-22 വര്‍ഷത്തേക്കുള്ള പലിശനിരക്ക് നിശ്ചയിക്കാനും, പെന്‍ഷന്‍ പദ്ധതി രൂപീകരിക്കാനുമാണ് യോഗം പ്രധാനമായും ചേരുന്നത്. 2020-21-ല്‍ എട്ടര ശതമാനമായിരുന്നു പലിശ. ഓഹരിവിപണിയിലെ ഇടിവും, യുക്രൈന്‍ റഷ്യ യുദ്ധവും കണക്കിലെടുത്ത് പലിശ നിരക്കില്‍ കുറവ് വരാന്‍ സാധ്യതയുണ്ട്.

എന്നാല്‍ വലിയ മാറ്റം ഉണ്ടാകില്ലെന്നാണ് സൂചന. 15,000 രൂപയില്‍ കൂടുതല്‍ ശമ്പളമുള്ളവര്‍ക്ക് പെന്‍ഷന്‍ ഫണ്ടില്‍ കൂടുതല്‍ തുക അടയ്ക്കാനുള്ള പെന്‍ഷന്‍ പരിഷ്‌കരണമാണ് പരിഗണനയിലുള്ളത്. 2014-ല്‍ ഭേദഗതിചെയ്ത നിലവിലെ പദ്ധതിപ്രകാരം ശമ്പളം എത്രയായാലും 15,000 രൂപയുടെ 8.33 ശതമാനമേ പെന്‍ഷന്‍ പദ്ധതിയിലേക്ക് വിഹിതമായി നല്‍കാനാവൂ. വളരെ തുച്ഛമായ തുകയാണ് ഇപ്പോള്‍ തൊഴിലാളികള്‍ക്ക് പെന്‍ഷനായി ലഭിക്കുന്നത്.

ഇത് പരിഹരിക്കാനാണ് പുതിയ നിര്‍ദേശം മുന്നോട്ട് വയ്ക്കുന്നത്. ഇതിലൂടെ പിഎഫില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് അനുപാതികമായി പെന്‍ഷന്‍ ലഭിക്കും. നേരത്തെ ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇ.പി.എഫ്. ട്രസ്റ്റിന്റെ ബോര്‍ഡ് യോഗം പ്രത്യേക സമിതിയെ രൂപീകരിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് യോഗം പരിഗണിക്കും.

ഇപിഎഫ് ഇ-നോമിനേഷൻ എന്തിന്? നിങ്ങളറിയേണ്ടത് 

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അക്കൗണ്ട് ഉടമകളോട് ഇ-നോമിനേഷൻ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ട് നാളേറെയായി. ഡിസംബർ 31 ആയിരുന്നു ഇ-നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി. എന്തായാലും ഈ തിയതി ഇപിഎഫ്ഒ നീട്ടിയിട്ടുണ്ട്.

എന്തിനാണ് ഇ-നോമിനേഷൻ

  • അക്കൗണ്ട് ഉടമ മരിച്ചാൽ ഇ-നോമിനേഷൻ സമർപ്പിച്ചവർക്കും പിഎഫ് തുകയും പെഷൻ തുകയും ഇൻഷുറൻസ് ആനുകൂല്യവും എളുപ്പത്തിൽ ലഭിക്കും
  • നോമിനിക്ക് ഓൺലൈനായി ക്ലെയിം സമർപ്പിക്കാനാവും

ഇപിഎഫ് അക്കൗണ്ടിന്റെ ഗുണം

  • അക്കൗണ്ട് ഉടമ ജോലി രാജിവെച്ചാലോ, വിരമിച്ചാലോ മരണം സംഭവിച്ചാലോ അതുവരെ നിക്ഷേപിച്ച തുക പലിശ സഹിതം തിരികെ കിട്ടും
  • ഭാഗികമായി അത്യാവശ്യ ഘട്ടങ്ങളിൽ നിയന്ത്രിതമായ നിലയിൽ തുക പിൻവലിക്കാനാവും

ഇപിഎസ് നേട്ടങ്ങൾ

  • വിരമിക്കുന്ന ജീവനക്കാർക്ക് പ്രതിമാസം നിശ്ചിത തുക പെൻഷനായി ലഭിക്കും. അംഗം മരിച്ചാൽ ആശ്രിതർക്ക് പെൻഷൻ ലഭിക്കും.

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം