മെയ് മാസത്തിൽ കയറ്റുമതിയിൽ രേഖപ്പെടുത്തിയത് 67.39 ശതമാനം വർധന

By Web TeamFirst Published Jun 3, 2021, 9:07 AM IST
Highlights

കഴിഞ്ഞ വർഷം ഇതേ മാസം ആകെ 19.24 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. 29.85 ബില്യൺ ഡോളറിന്റെ കയറ്റുമതിയായിരുന്നു 2019 മെയ് മാസത്തിൽ നടന്നത്...
 

ദില്ലി: രാജ്യത്ത് നിന്നുള്ള കയറ്റുമതിയിൽ മെയ് മാസത്തിൽ 67.39 ശതമാനം വർധന. 32.21 ബില്യൺ ഡോളർ മൂല്യമുള്ള കയറ്റുമതിയാണ് നടന്നത്. ഇതിൽ അധികവും എഞ്ചിനീയറിങ്, മരുന്ന്, പെട്രോളിയം, രാസവസ്തുക്കൾ എന്നീ മേഖലകളിലാണെന്നും സർക്കാർ പുറത്തുവിട്ട കണക്ക് പറയുന്നു.

കഴിഞ്ഞ വർഷം ഇതേ മാസം ആകെ 19.24 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. 29.85 ബില്യൺ ഡോളറിന്റെ കയറ്റുമതിയായിരുന്നു 2019 മെയ് മാസത്തിൽ നടന്നത്.

അതേസമയം ഇറക്കുമതിയിലും വർധനവുണ്ടായിട്ടുണ്ട്. മെയ് മാസത്തിൽ 68.54 ശതമാനമാണ് വളർച്ച. 38.53 ബില്യൺ ഡോളറാണ് മൂല്യം. 2020 മെയ് മാസത്തിൽ 22.86 ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്. 2019 ൽ ഇത് 46.68 ബില്യൺ ഡോളറായിരുന്നു.

ഇതോടെ മെയ് മാസത്തിലെ വ്യാപാര കമ്മി 6.32 ബില്യൺ ഡോളറിന്റേതായി. 2020 മെയ് മാസത്തിലെ വ്യാപാര കമ്മി 3.62 ബില്യൺ ഡോളറായിരുന്നു. 74.69 ശതമാനമാണ് വർധന. 

2020 മെയ് മാസത്തിൽ 3.57 ബില്യൺ ഡോളറിന്റെ ഇന്ധനമാണ് ഇറക്കുമതി ചെയ്തത്. 2019 ൽ ഇത് 12.59 ബില്യൺ ഡോളറിന്റേതായിരുന്നു. ഇക്കുറിയത് 9.45 ബില്യൺ ഡോളറിന്റേതാണ്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!