പുതിയ സാമ്പത്തിക വര്‍ഷത്തിന് ഗംഭീര തുടക്കം; ആദ്യ രണ്ടാഴ്ച കയറ്റുമതിയിൽ വമ്പൻ ഉണർവ്

Published : Apr 18, 2021, 09:24 AM IST
പുതിയ സാമ്പത്തിക വര്‍ഷത്തിന് ഗംഭീര തുടക്കം; ആദ്യ രണ്ടാഴ്ച കയറ്റുമതിയിൽ വമ്പൻ ഉണർവ്

Synopsis

ഏപ്രിൽ ഒന്ന് മുതൽ 14 വരെയുള്ള കാലയളവിൽ 13.72 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. 

ദില്ലി: പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കവും ഗംഭീരം. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി പുതിയ ഉയരങ്ങൾ താണ്ടുന്ന കാഴ്ചയാണ് ആദ്യ രണ്ടാഴ്ച കണ്ടത്. ഏപ്രിൽ ഒന്ന് മുതൽ 14 വരെയുള്ള കാലയളവിൽ 13.72 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. എഞ്ചിനീയറിങ്, ജെംസ്, ജുവല്ലറി മേഖലകളിലാണ് വൻ കുതിപ്പുണ്ടായത്.

കഴിഞ്ഞ വർഷം ഏപ്രിൽ ഒന്ന് മുതൽ 14 വരെ 3.59 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഉണ്ടായത്. കൊവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് 2020 ഏപ്രിൽ മാസത്തിൽ കയറ്റുമതി കുത്തനെ ഇടിഞ്ഞിരുന്നു. അതേസമയം ഇറക്കുമതി ഇക്കഴിഞ്ഞ രണ്ടാഴ്ച കുറഞ്ഞിട്ടുണ്ട്. 19.93 ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നത്. 

ഇതേ കാലത്ത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വർധനവാണ് ഈ സംഖ്യ. കഴിഞ്ഞ വർഷം ആദ്യ രണ്ടാഴ്ച 6.54 ബില്യൺ
ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. മെയ് പകുതിയോടെ ഏപ്രിൽ മാസത്തെ കണക്കുകൾ പുറത്തുവരുമെന്നാണ് കരുതുന്നത്.

PREV
click me!

Recommended Stories

ആർ‌ബി‌ഐ വീണ്ടും പലിശ കുറച്ചേക്കാം; റിപ്പോ നിരക്ക് 5 ശതമാനമായേക്കുമെന്ന് യു‌ബി‌ഐ റിപ്പോർട്ട്
ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്, ലക്ഷ്യം ഇതാണ്