ഫിംഗർ പ്രിന്റോ, പാസ് വേർഡോ വേണ്ട; കർഷകർക്ക് ഇനി മുഖം സ്കാൻ ചെയത് ഇ കെവൈസി പൂർത്തിയാക്കാം

Published : Jun 24, 2023, 12:27 PM IST
ഫിംഗർ പ്രിന്റോ, പാസ് വേർഡോ വേണ്ട; കർഷകർക്ക് ഇനി മുഖം സ്കാൻ ചെയത് ഇ കെവൈസി പൂർത്തിയാക്കാം

Synopsis

പാസ് വേഡോ, ഫിംഗർപ്രിന്റോ ഉപയോഗിച്ച് ഇ കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് പകരം ഇനി മുഖം സ്കാൻ ചെയ്യുകവഴി നടപടിക്രമങ്ങൾ ഈസിയായി പൂർത്തിയാക്കാൻ കഴിയും

ർഷകർക്കായി, മുഖം സ്കാൻ ചെയത് ഇ കെവൈസി നടപടികൾ പൂർത്തിയാക്കാനുതകുന്ന പദ്ധതിയുമാിയി കേന്ദ്രസർക്കാർ. .പിഎം കിസാൻ മൊബൈൽ ആപ്ലിക്കേഷനിലാണ് കേന്ദ്രസർക്കാർ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഗുണഭോക്താക്കളായ കർഷകർക്ക് അവരുടെ ഇ-കെവൈസി പ്രക്രിയ പൂർത്തിയാക്കാൻ ഏറെ സഹായപ്രദമാകും. അതായത് പാസ് വേഡോ, ഫിംഗർപ്രിന്റോ ഉപയോഗിച്ച് ഇ കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് പകരം ഇനി മുഖം സ്കാൻ ചെയ്യുകവഴി നടപടിക്രമങ്ങൾ ഈസിയായി പൂർത്തിയാക്കാൻ കഴിയും.

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ആപ്പ് ഫീച്ചർ ലോഞ്ച് ചെയ്തു. . ഫെയ്സ് ഓതന്റിഫിക്കേഷൻ വഴി ഇ-കെവൈസി നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന സർക്കാരിന്റെ ആദ്യ പദ്ധതിയാണ് പിഎം-കിസാൻ സ്കീം എന്നും മന്ത്രി വ്യക്തമാക്കി. ഇത് പ്രായമായ കർഷകർക്ക്  ഇ കെവൈസി നടപടികൾ ചെയ്യാൻ ഏറെ ഉപകാരപ്രദമാണന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ , 3 ലക്ഷം കർഷകരുടെ ഇ-കെവൈസി നടപടിക്രമങ്ങൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.

ഇതുവരെ, പിഎം-കിസാൻ ഗുണഭോക്താക്കൾ  ഇ-കെവൈസി നിയുക്ത കേന്ദ്രത്തിലെത്തി ബയോമെട്രിക്സ് വഴിയോ അല്ലെങ്കിൽ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ നമ്പറുകളിലേക്ക് അയയ്‌ക്കുന്ന ഒറ്റത്തവണ പാസ്‌വേഡുകൾ വഴിയോ ആണ് ഇകെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നത്. , നിരവധി മുതിർന്ന കർഷകർക്ക് സമീപത്തെ ഇ-കെവൈസി നിയുക്ത കേന്ദ്രത്തിലെക്ക് പോകുന്നതിൽ പ്രശ്‌നങ്ങൾ നേരിട്ടെന്നും,. കൂടാതെ, വിരലടയാളം പൊരുത്തപ്പെടാത്ത പ്രശ്നങ്ങളുമുണ്ടായ സാഹചര്യത്തിലാണ്, ഇ-കെവൈസി പ്രക്രിയ സുഗമമാക്കുന്നതിന്, പിഎം-കിസാൻ മൊബൈൽ ആപ്പിൽ ഫെയ്സ് ഓതന്റിഫിക്കേഷൻ ഫീച്ചർ അവതരിപ്പിക്കാൻ മന്ത്രാലയം തീരുമാനിച്ചതെന്നും ഉദ്യേഗസ്ഥർ പറഞ്ഞു.

എന്നാൽ ഇ-കെ‌വൈ‌സി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെ നിരവധി കർഷകരുടെ മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കാത്ത  സംഭവങ്ങൾ  ശ്രദ്ധയിൽപ്പെട്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

PREV
click me!

Recommended Stories

അടിപതറി ഇന്ത്യയും അമേരിക്കയും യൂറോപ്പും! വമ്പൻമാരെ വെട്ടി കരുത്തുകാട്ടിയത് ചൈന, ആഗോള ഉദ്പാദനരംഗത്തെ ശക്തി കേന്ദ്രമായി ചൈന
കുഴിമന്തിയും അൽഫാമും കേരളത്തിൽ കിട്ടാക്കനിയാകുമോ? സംസ്ഥാനത്ത് ഹോട്ടൽ മേഖലയിൽ കടുത്ത പ്രതിസന്ധി