രാജ്യത്ത് തുടർച്ചയായ പത്താം ദിവസവും ഇന്ധന വില കൂടി

Published : Feb 17, 2021, 08:15 AM IST
രാജ്യത്ത് തുടർച്ചയായ പത്താം ദിവസവും ഇന്ധന വില കൂടി

Synopsis

ഫെബ്രുവരി ഒന്നിന് ശേഷം മാത്രം പെട്രോളിന് 3.20 രൂപയാണ് വർധിച്ചത്. ഡീസലിന് 3.60 രൂപയും വർധിപ്പിച്ചിട്ടുണ്ട്

തിരുവനന്തപുരം: രാജ്യത്ത് തുടർച്ചയായ പത്താം ദിവസവും ഇന്ധന വില വർധിപ്പിച്ചു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 89.78  രൂപയും ഡീസലിന് 84.40  രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോൾ വില 91.50  രൂപയിലെത്തി. ഡീസൽ 85.98  രൂപയായി. ഫെബ്രുവരി ഒന്നിന് ശേഷം മാത്രം പെട്രോളിന് 3.20 രൂപയാണ് വർധിച്ചത്. ഡീസലിന് 3.60 രൂപയും വർധിപ്പിച്ചിട്ടുണ്ട്. ലോക്ഡൗണിനു ശേഷം പെട്രോളിനും ഡീസലിനും 18 രൂപയോളം കൂടിയിട്ടുണ്ട്.

PREV
click me!

Recommended Stories

എഐ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി ടിസിഎസ്; 'ക്ലോഡ്'എഐക്കായി ആന്ത്രോപിക്കുമായി കൈകോര്‍ക്കുന്നു
ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ അടുക്കളയിൽ മാത്രമല്ല ബുദ്ധിമുട്ട്! വിലക്കയറ്റം ബാധിക്കുന്ന 7 മേഖലകൾ അറിയാം