ഇന്ധനവിലയോടൊപ്പം കുതിച്ചു കയറി പാചക വാതകത്തിൻ്റെ വിലയും; മൂന്ന് മാസത്തിനിടെ മൂന്നാമതും വില കൂട്ടി

Published : Feb 04, 2021, 08:47 AM IST
ഇന്ധനവിലയോടൊപ്പം കുതിച്ചു കയറി പാചക വാതകത്തിൻ്റെ വിലയും; മൂന്ന് മാസത്തിനിടെ മൂന്നാമതും വില കൂട്ടി

Synopsis

ഇതോടെ ഒരു സിലിണ്ടർ പാചകവാതകത്തിൻ്റെ വില 726 രൂപയായി. പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 126 രൂപയുടെ വർധനയാണ് പാചകവാതകത്തിനുണ്ടായത്. 

ദില്ലി: ദിനം പ്രതി വർധിച്ചു വരുന്ന ഇന്ധനവിലയ്ക്കിടെ ജനങ്ങൾക്ക് ഇരുട്ടടിയായി പാചക വാതക വിലയും വർധിച്ചു. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിൻ മേൽ 26 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു സിലിണ്ടർ പാചകവാതകത്തിൻ്റെ വില 726 രൂപയായി. പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 126 രൂപയുടെ വർധനയാണ് പാചകവാതകത്തിനുണ്ടായത്. 2020 ഡിസംബർ 2-ന് 50 രൂപയും രണ്ടാഴ്ച കഴിഞ്ഞ് ഡിസംബർ 15-ന് വീണ്ടും അൻപത് രൂപയും വർധിപ്പിച്ചിരുന്നു. ഇതോടെ 600 രൂപയുണ്ടായിരുന്ന സിലിണ്ടറിൻ്റെ വില 726 ആയി ഉയർന്നു.

PREV
click me!

Recommended Stories

വായ്പ എടുത്തിട്ടുണ്ടോ? പലിശ കുറച്ച് എസ്ബിഐ; ഇഎംഐയുടെ ഭാരം കുറയും
ബാങ്ക് ഇടപാടുകള്‍ ഇനി സുതാര്യം: സര്‍വീസ് ചാര്‍ജുകള്‍ ഏകീകരിക്കുന്നു, ആര്‍.ബി.ഐ.യുടെ ഇടപെടല്‍