ശതകോടീശ്വരൻമാരുടെ പട്ടികയിൽ മുകളിലേക്ക് കുതിച്ച് അദാനി; ആസ്തി ഉയർന്നു

Published : Mar 02, 2023, 04:16 PM IST
ശതകോടീശ്വരൻമാരുടെ പട്ടികയിൽ മുകളിലേക്ക് കുതിച്ച് അദാനി; ആസ്തി ഉയർന്നു

Synopsis

ശതകോടീശ്വരൻമാരുടെ പട്ടികയിൽ നാലുപേരെ മറികടന്ന് അദാനി. കമ്പനികളുടെ ഓഹരി വില കുത്തനെ ഉയർന്നതാണ്  ഗൗതം അദാനിക്ക് തുണയായത്.   

മുംബൈ: ഗൗതം അദാനിയുടെ ആസ്തി 39.9 ബില്യൺ ഡോളറായി ഉയർന്നു. ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഗൗതം അദാനിയുടെ സ്ഥാനം ഇതോടെ ഉയർന്നു. നാലുപേരെ മറികടന്ന് അദാനി 30-ാം സ്ഥാനത്തെത്തി. കമ്പനികളുടെ ഓഹരി വില കുത്തനെ ഉയർന്നതാണ്  ഗൗതം അദാനിക്ക് തുണയായത്. 

 2 ബില്യൺ ഡോളറിലധികം വർദ്ധനയാണ് ഉണ്ടായത്. ഏകദേശം 32 ലക്ഷം കോടി രൂപയാണ് അദാനിയുടെ നിലവിലെ ആസ്തി. യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് ജനുവരി 24-ന് അദാനി ഗ്രൂപ്പിന് എതിരെയുള്ള റിപ്പോർട്ട് പുറത്തുവിട്ടതിന് ശേഷം അദാനി ഓഹരികളിൽ വൻ ഇടിവാണ് ഉണ്ടായിരുന്നത്. 

മാർച്ച് അവസാനത്തോടെ 690 മില്യൺ മുതൽ 790 മില്യൺ ഡോളർ വരെയുള്ള ഷെയർ-ബാക്ക്ഡ് ലോണുകൾ തിരിച്ചടക്കാനോ തിരികെ നൽകാനോ ഗൗതം അദാനി ഉദ്ദേശിക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെയാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഉയർന്നത്. 

നേരത്തെ, ഹിൻഡൻബർഗ് റിസർച്ചിന്റെ എല്ലാ അവകാശവാദങ്ങളും അദാനി ഗ്രൂപ്പ് തള്ളിയിരുന്നെങ്കിലും ഗ്രൂപ്പിന്റെ ഓഹരി ഓഹരികൾ കുത്തനെ ഇടിഞ്ഞിരുന്നു.

അതേസമയം 2023 ൽ സമ്പത്ത് ഗണ്യമായി കുറയുന്ന ഒരേയൊരു ഇന്ത്യൻ വ്യവസായി അദാനിയല്ല.  ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ആസ്തി 5 ബില്യൺ ഡോളറിലധികം കുറഞ്ഞു. വ്യവസായ പ്രമുഖനായ മുകേഷ് അംബാനിയുടെ ആസ്തി 79.7 ബില്യൺ ഡോളറാണ്.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഹോളിവുഡില്‍ നിന്ന് ഞെട്ടിക്കുന്ന വാർത്ത! 8100 കോടി ഡോളറിന്റെ ഇടപാട്, വാര്‍ണര്‍ ബ്രദേഴ്‌സിനെ വാങ്ങി പാരാമൗണ്ട്
ഇന്ത്യയിലടക്കം സ്ഥിതിയാകെ മാറും! അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല, ജീവൻരക്ഷാ മരുന്നുകളുടെ വിലയും വർദ്ധിച്ചേക്കാം