പുതിയത് പരീക്ഷിക്കാൻ ജെൻ- സി! പുതിയ ട്രെന്റ് 'റൈസ് ബിയര്‍'; രാജ്യത്ത് കച്ചവടം പൊടിപൊടിക്കുന്നു

Published : Apr 13, 2026, 02:21 PM IST
Rice Beer

Synopsis

അസമിലെ പരമ്പരാഗത പാനീയമായ റൈസ് ബിയര്‍ 'ജെന്‍ സി'ക്കിടയില്‍ പുതിയ ട്രെന്‍ഡായി മാറുകയാണ്. അരി പുളിപ്പിച്ചുണ്ടാക്കുന്ന ഈ പാനീയം ആരോഗ്യകരമാണോ എന്ന് പലര്‍ക്കും സംശയമുണ്ട്. റൈസ് ബിയര്‍ അമിതമായി കഴിക്കുന്നത് കരള്‍ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

'ജനറേഷന്‍ സി'കളുടെ ഇടയില്‍ ഓരോ ദിവസവും പുതിയ പുതിയ ട്രെന്‍ഡുകളാണ്. ഫാഷനായാലും ഭക്ഷണപാനീയങ്ങളായാലും പുതിയവ പരീക്ഷിക്കാന്‍ ജെന്‍സിക്ക് ഒരു മടിയുമില്ല. പാനീയങ്ങളില്‍ ഇപ്പോള്‍ 'റൈസ് ബിയര്‍' ആണ് ഇവര്‍ക്കിടയില്‍ ട്രെന്‍ഡ്. അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പരമ്പരാഗത പാനീയമായ റൈസ് ബിയര്‍ ഇപ്പോള്‍ ഡല്‍ഹിയിലെ കഫേകളിലും സജീവമായിക്കഴിഞ്ഞു.

എന്താണ് റൈസ് ബിയര്‍?

അരി പുളിപ്പിച്ചുണ്ടാക്കുന്ന ഒരു പരമ്പരാഗത മദ്യമാണ് റൈസ് ബിയര്‍. അപ്പോങ്, ഹാന്‍ഡിയ, ജൂഡിമ എന്നിങ്ങനെ പല പേരുകളില്‍ ഇവ അറിയപ്പെടുന്നു.

നിര്‍മ്മാണ രീതി:

വേവിച്ച അരിയില്‍ പ്രകൃതിദത്തമായ ഈസ്റ്റ്, ഔഷധസസ്യങ്ങള്‍ എന്നിവ ചേര്‍ക്കുന്നു. ഇത് അടച്ചുറപ്പുള്ള പാത്രങ്ങളില്‍ 3 മുതല്‍ 7 ദിവസം വരെ പുളിപ്പിക്കാന്‍ വെക്കുന്നു. ഈ പ്രക്രിയയിലൂടെ അരിയിലെ കാര്‍ബോഹൈഡ്രേറ്റ് പഞ്ചസാരയായും പിന്നീട് ആല്‍ക്കഹോളായും മാറുന്നു. തയ്യാറാക്കുന്ന രീതി അനുസരിച്ച് റൈസ് ബിയറില്‍ 2 ശതമാനം മുതല്‍ 8 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടാകും.

ഇത് ആരോഗ്യകരമായ പാനീയമാണോ?

റൈസ് ബിയര്‍ ഒരു ഹെല്‍ത്ത് ഡ്രിങ്ക് അല്ലെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതില്‍ പ്രോബയോട്ടിക്‌സുകള്‍, ബി വിറ്റാമിനുകള്‍, ഓര്‍ഗാനിക് ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ടെങ്കിലും ഇതിനെ ഒരു ഔഷധമായി കാണാനാകില്ല. റൈസ് ബിയര്‍ അമിതമായി കഴിക്കുന്നത് കരള്‍ സംബന്ധമായ രോഗങ്ങള്‍ക്കും , ഗ്യാസ്‌ട്രൈറ്റിസ്, പാന്‍ക്രിയാറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. എത്ര കുറഞ്ഞ അളവിലാണെങ്കിലും ആല്‍ക്കഹോള്‍ ആരോഗ്യത്തിന് ഗുണകരമല്ല എന്നതാണ് വസ്തുത. ഇതിനെ ഒരു പ്രോബയോട്ടിക് ഡ്രിങ്ക് ആയി കാണരുത്. കേവലം ഒരു മദ്യമായി മാത്രം കണ്ട് മിതത്വം പാലിക്കണമന്നും ഡോക്ടര്‍മാര്‍ പറയുന്നു. ചുരുക്കത്തില്‍, ട്രെന്‍ഡിനൊപ്പം പോകുമ്പോഴും സ്വന്തം ആരോഗ്യം പണയപ്പെടുത്താതിരിക്കാന്‍ യുവാക്കള്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

വില്ലനായത് അമേരിക്ക! ആഘോഷങ്ങള്‍ കുറയുന്നോ? ലോകവിപണിയില്‍ ഷാംപെയ്ന്‍ വില്‍പ്പനയില്‍ ഇടിവ്
വേനൽച്ചൂടിൽ ഉരുകി രാജ്യം, യുദ്ധച്ചൂടിൽ തകർന്നടിഞ്ഞ് ഇന്ത്യയിലെ കുപ്പി വിപണി; മരുന്നുകുപ്പികള്‍ അടക്കം പ്രതിസന്ധിയിൽ