ഗോൾഡ് ലോൺ എടുക്കാൻ പ്ലാൻ ഉണ്ടോ; ഇത് തന്നെ ബെസ്റ്റ് ടൈം, ഈ ബാങ്കുകൾ ഈടാക്കുന്ന പലിശ അറിയാം

By Web TeamFirst Published Mar 23, 2024, 10:34 PM IST
Highlights

മിക്ക ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും "സ്വർണ്ണ വായ്പ" എന്ന് വിളിക്കപ്പെടുന്ന സുരക്ഷിത വായ്പകൾ വാഗ്ദാനം ചെയ്യുന്നു. സ്വർണത്തിന്റെ നിലവിലെ വിപണി മൂല്യത്തെ അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ വായ്പ തുക കണക്കാക്കുന്നത്.

സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് പവൻ 49000  രൂപയാണ് ഇന്നത്തെ വില. സ്വർണാഭരണ പ്രേമികൾക്ക് ഇത് തിരിച്ചടിയാകുമ്പോൾ സ്വർണം വാങ്ങാനും പണയം വെക്കാനും പ്ലാൻ ചെയ്യുന്നവർക്ക് ഇത് ബെസ്റ്റ് ടൈം ആണ്. ജനപ്രിയ വായ്പകളിൽ ഒന്നാണ് ഗോൾഡ് ലോൺ. കാരണം, പണത്തിന് പെട്ടന്ന് ആവശ്യം വരുമ്പോൾ വായ്പ എടുക്കാനുള്ള മികച്ച മാർഗങ്ങളിൽ  ഒന്നാണ് ഇത്. മാത്രമല്ല, താരതമ്യേന സ്വർണ പണയ വായ്പ ലഭിക്കാൻ എളുപ്പമാണ്. വളരെ സമയമെടുക്കുന്ന നീണ്ട ഡോക്യുമെന്റേഷൻ പ്രോസസ്സ് ഇതിന് ആവശ്യമില്ല.  ഇഷ്ടാനുസൃതമാക്കാവുന്ന കാലാവധികളും ന്യായമായ സ്വർണ്ണ വായ്പ പലിശ നിരക്കുകളും ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 

മിക്ക ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും "സ്വർണ്ണ വായ്പ" എന്ന് വിളിക്കപ്പെടുന്ന സുരക്ഷിത വായ്പകൾ വാഗ്ദാനം ചെയ്യുന്നു. സ്വർണത്തിന്റെ നിലവിലെ വിപണി മൂല്യത്തെ അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ വായ്പ തുക കണക്കാക്കുന്നത്. അത്തരമൊരു വായ്പയുടെ സഹായത്തോടെ നിങ്ങൾക്ക് വേഗത്തിൽ പണം ലഭിക്കും. ഓരോ ബാങ്കുകളുടെയും സ്വർണ്ണവായ്പകളുടെ പലിശനിരക്കുകൾ വ്യത്യസ്തമായിരിക്കും. വായ്‌പയുടെ മൂല്യത്തിലും വ്യത്യാസമുണ്ട്. മികച്ച സ്വർണ്ണ വായ്പ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ ഇവയാണ്. 

* കൊട്ടക് മഹീന്ദ്ര ബാങ്ക്: 8 ശതമാനം മുതൽ 24 ശതമാനം വരെ പലിശ  ഈടാക്കും. തുകയുടെ  2 ശതമാനം + ജിഎസ്ടി ഫീസ് ഈടാക്കും 
* എച്ച്ഡിഎഫ്സി  ബാങ്ക് : 8.50 ശതമാനം മുതൽ 17.30 ശതമാനം വരെ പലിശ ഈടാക്കും. തുകയുടെ ഒരു ശതമാനം ഫീസും ഈടാക്കുന്നതാണ്.
* യൂക്കോ ബാങ്ക്: 8.50 ശതമാനം പലിശ, 250 മുതൽ 5000 വരെ പ്രോസസ്സിംഗ് ഫീസ്. 
* ഇന്ത്യൻ ബാങ്ക്: 8.65 ശതമാനം മുതൽ 9 ശതമാനം വരെ പലിശ
* യൂണിയൻ ബാങ്ക് 8.65 ശതമാനം മുതൽ 9.90 ശതമാനം  വരെ
* എസ്ബിഐ:  8.70 ശതമാനം 0.50 ശതമാനം + ജിഎസ്ടി 

click me!