വൻ കുതിപ്പ്: വീണ്ടും റെക്കോർഡ് തകർത്ത് സ്വർണ നിരക്ക്

Published : Aug 07, 2020, 12:31 PM ISTUpdated : Aug 07, 2020, 12:47 PM IST
വൻ കുതിപ്പ്: വീണ്ടും റെക്കോർഡ് തകർത്ത് സ്വർണ നിരക്ക്

Synopsis

കൊവിഡ് -19 ആശങ്കകളെ തുടർന്ന് അന്താരാഷ്‌ട്ര സ്വർണ നിരക്ക് ഉയരുന്നതാണ് ആഭ്യന്തര വിപണിയിലെ സ്വർണവില ഉയരാനിടയാക്കിയത്. 

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. ഇന്ന് ​ഗ്രാമിന് 60 രൂപയാണ് കൂടിയത്. പവന് 480 രൂപയും വർധിച്ചു. ​ഗ്രാമിന് 5,250 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 42,000 രൂപയും. സ്വർണത്തിന്റെ എക്കാലത്തെയും ഉയർന്ന നിരക്കാണിത്. 

ജൂലൈ ആറിന്, ​ഗ്രാമിന് 5,190 രൂപയായിരുന്നു നിരക്ക്. പവന് 41,520 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിലും വൻ വർധനയാണ് റിപ്പോർട്ട് ചെയ്തത്. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 2,059 ഡോളറാണ് നിലവിലെ നിരക്ക്. 

കൊവിഡ് -19 ആശങ്കകളെ തുടർന്ന് അന്താരാഷ്‌ട്ര സ്വർണ നിരക്ക് ഉയരുന്നതാണ് ആഭ്യന്തര വിപണിയിലെ സ്വർണവില ഉയരാനിടയാക്കിയത്. അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര -രാഷ്ട്രീയ തകർക്കങ്ങളും സ്വർണ നിരക്ക് വർധിക്കാനിടയാക്കി. ഇതോടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഉപഭോക്താക്കൾ പണിക്കൂലിയും നികുതിയും സെസ്സും അടക്കം 47,000 ത്തോളം രൂപ നൽകേണ്ടി വരും. 

PREV
click me!

Recommended Stories

ഇന്ത്യയിൽ ഷവോമിക്ക് വീണ്ടും തിരിച്ചടി; എസ്എഫ്ഐഒ അന്വേഷണത്തിന് ശുപാർശ, വിദേശ നിക്ഷേപ നിയമം ലംഘിച്ചെന്ന് ആരോപണം
ചോദ്യങ്ങൾക്കുത്തരം പറയുക മാത്രമല്ല സ്വന്തമായി കാര്യങ്ങൾ ചെയ്യും! 'മ്യൂസ്' എഐ അസിസ്റ്റന്റുമായി മെറ്റ